ദലിത് മുഖ്യമന്ത്രി ഉണ്ടാകാത്തതെന്ത് -കെ.എം. റോയ്

കൊല്ലം: സ്വാതന്ത്ര്യം കിട്ടി 60 വ൪ഷം കഴിഞ്ഞിട്ടും കേരളത്തിൽ എന്തുകൊണ്ട് ദലിത് വിഭാഗത്തിൽനിന്ന്  കേരളത്തിൽ മുഖ്യമന്ത്രിയോ സി.പി.എം സംസ്ഥാന സെക്രട്ടറിയോ കെ.പി.സി.സി പ്രസിഡൻേറാ ഉണ്ടായിട്ടില്ലെന്നതിനെകുറിച്ച്  ഗൗരവത്തോടെ ആലോചിക്കണമെന്ന് മുതി൪ന്ന മാധ്യമപ്രവ൪ത്തകൻ കെ.എം. റോയ്.
കെ.ഡി.എഫ് സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി ‘പാ൪ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പിന്തുണയുണ്ടെങ്കിലേ വള൪ച്ചയുണ്ടാകൂ എന്ന ധാരണ ശരിയല്ല. ഒരു പൊതുമാധ്യമത്തിൻെറയും പിന്തുണയില്ലാതെയാണ് ഈജിപ്തിലും തുനീഷ്യയിലുമൊക്കെ ജനകീയ വിപ്ളവങ്ങൾ  ഉയ൪ന്ന് വന്നത്.പത്രങ്ങൾ ഒപ്പമില്ലാതിരുന്നിട്ടും ഏകാധിപതികളുടെ സിംഹാസനങ്ങളിളക്കാൻ അവ൪ക്കായി. കേരളത്തിൽ സമരരംഗത്തിറങ്ങിയ സ്വകാര്യആശുപത്രികളിലെ നഴ്സുമാ൪ക്കും ഒരു പത്രത്തിൻെറയോ ട്രേഡ് യൂനിയൻെറയോ പിന്തുണയുണ്ടായിരുന്നില്ല. മാറ്റത്തിന് സ്വയം സംഘടിച്ചാൽ മതിയെന്ന തിരിച്ചറിവിൽനിന്നാണ്  ആരുടെയും പിന്തുണയില്ലാതെ അവ൪ സമരമാരംഭിച്ചത്.  നഴ്സുമാരുടെ സമരത്തിനെതിരെ ആദ്യം രംഗത്ത് വന്നത് ക്രൈസ്തവ സഭയാണ്. അ൪ഹമായ കൂലി ചോദിച്ചതിനെ വിശ്വാസപ്രശ്നമായി അവതരിപ്പിക്കാനും ശ്രമം നടന്നു.
കേരള നവോത്ഥാന ചരിത്രത്തിലെ മഹാസംഭവങ്ങളായ  സ്ത്രീകളുടെ മാറ് മറയ്ക്കാനുള്ള അവകാശത്തിനായുള്ള സമരം, ശ്രീനാരായണ ഗുരുവിൻെറ അരുവിപ്പുറം പ്രതിഷ്ഠ, അയ്യങ്കാളിയുടെ വില്ല് വണ്ടി സമരം എന്നിവക്ക് അ൪ഹമായ പ്രാധാന്യമോ ഇടമോ ചരിത്രത്തിൽ കിട്ടിയിട്ടില്ല.
 വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അയ്യങ്കാളി വില്ല് വണ്ടി സമരം നടത്തിയത്. ഇത്രയും വിപ്ളവാത്മക മുന്നേറ്റമുണ്ടായിട്ടും ഇ.എം.എസിൻെറ കേരളചരിത്രത്തിൽ അയ്യങ്കാളി എന്ന വ്യക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ അധ്യക്ഷത വഹിച്ചു. കേരള ശബ്ദം മാനേജിങ് എഡിറ്റ൪ ഡോ.ബി.എ. രാജാകൃഷ്ണൻ, കേരള പത്രപ്രവ൪ത്തക യൂനിയൻ പ്രസിഡൻറ് കെ.സി. രാജഗോപാൽ, പ്രസ്ക്ളബ് സെക്രട്ടറി ബിജു പാപ്പച്ചൻ, കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. ഭാസ്കരൻ, കെ.പി.സി. കുട്ടി മാസ്റ്റ൪, കെ. ഭരതൻ, ബോബൻ ജി. നാഥ് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.