കൊല്ലം: വാറണ്ട് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ആളുമാറി കടയിൽ സാധനം വാങ്ങാനെത്തിയ ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് മ൪ദിച്ചതായി പരാതി. നെടുമ്പന തടത്തിവിള പുത്തൻവീട്ടിൽ ടി.കെ. തോമസ് കുട്ടിയാണ് ജില്ലാ ആശുപത്രിയിൽ കഴിയുന്നത്.
ബുധനാഴ്ച രാവിലെ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ ഇയാളെ വഴിയിൽ ജീപ്പിലെത്തിയ പൊലീസുകാ൪ തടഞ്ഞുവെച്ച് മ൪ദിക്കുകയും തുട൪ന്ന് ജീപ്പിൽ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. അഞ്ച് വാറണ്ട് കേസുണ്ടെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസുകാ൪ പറഞ്ഞത്. എന്നാൽ താൻ ഒരു കേസിലും പെട്ടിട്ടില്ലെന്നും നിരപരാധിയാണെന്നും ആളുമാറിയതാണെന്നും പറഞ്ഞിട്ടും തോമസ്കുട്ടിയെ പൊലീസുകാ൪ ജീപ്പിലിട്ട് മ൪ദിക്കുകയായിരുന്നുവത്രെ.
തുട൪ന്ന് പൊലീസുകാ൪ തോമസ് കുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. അപ്പോഴേക്കും നാട്ടുകാരും കൂടി. സംഗതി പന്തിയല്ലെന്ന് മനസ്സിലായ പൊലീസ് സംഘം തോമസ് കുട്ടിയെ 12 ഓടെ വീണ്ടും ജീപ്പിൽ കയറ്റി വീടിന് സമീപം ഇറക്കിവിട്ടു. വീട്ടിലെത്തിയ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി ജില്ലാആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തോമസ്കുട്ടി സിറ്റി പൊലീസ് കമീഷണ൪ക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.