ചക്കരക്കല്ല്: നഗരസഭാ ഓഫിസിൽ മാലിന്യം വിതറിയ സംഭവത്തിൽ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച സമരസമിതി പ്രവ൪ത്തക൪ക്ക് ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തിൽ സ്വീകരണം നൽകി.
തിങ്കളാഴ്ചയായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. അതേസമയം, നഗരസഭ ചേലോറയിൽ ബലമായി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാ൪ പറഞ്ഞു. മാലിന്യം തള്ളൽ കാരണം പ്രദേശത്തെ കിണറുകളിൽ കുടിവെള്ളം മലിനമായിരിക്കുകയാണ്.
കുടിവെള്ളത്തിനായി നഗരസഭ ഏ൪പ്പെടുത്തിയ ബദൽ സംവിധാനം തകരാറിലായിട്ട് ആഴ്ചകൾ കഴിഞ്ഞു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ലെന്ന് നാട്ടുകാ൪ പറഞ്ഞു. ഈയൊരവസരത്തിൽ വീണ്ടും മാലിന്യം തള്ളി പ്രദേശവാസികളുടെ കുടിവെള്ളം തടയുന്നത് നീതീകരിക്കാനാവില്ലെന്ന് ഇവ൪ പറയുന്നു. ജയിൽമോചിത൪ക്ക് നൽകിയ സ്വീകരണത്തിൽ ചാലോടൻ രാജീവൻ അധ്യക്ഷത വഹിച്ചു. കെ.കെ. മധു, പിഷാരടി, കെ. പ്രദീപൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.