വിടപറഞ്ഞത് സമാനതകളില്ലാത്ത നേതാവ്; ബി.എ.റസാഖിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ആലപ്പുഴ: ബി.എ റസാഖിൻെറ നിര്യാ ണത്തോടെ ജില്ലയിൽ മുസ്ലിംലീഗിന് നഷ്ടമായത് സമാനതകളില്ലാത്ത നേതാവിനെ. എതിരാളികളെയും പാ൪ട്ടിയിലെ വിമ൪ശകരെയും വാക്ചാതുര്യത്തിലൂടെ നേരിടാനും തികഞ്ഞ സംഘാടനത്തിലൂടെ ലീഗ് രാഷ്ട്രീയത്തിൻെറ കരുത്ത് ജില്ലയിൽ തെളിയിക്കാനും റസാഖിന് കഴിഞ്ഞു.
മുസ്ലിംലീഗിൻെറ തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങളിൽ  ഒരുചേരിയുടെ നായകത്വം വഹിച്ച് നീങ്ങുന്നതിനിടെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം ബുധനാഴ്ച പുല൪ച്ചെയാണ് മരിച്ചത്.
എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് ലീഗിൻെറ ജില്ലാ നേതൃനിരയിലെ ത്തി. പാ൪ലമെൻററി രംഗത്തേക്കാൾ സംഘടനാ രംഗമാണ് ചേരുന്നതെന്ന് തിരിച്ചറിഞ്ഞ റസാഖ് യൂത്ത്ലീഗിൻെറയും പിന്നീട് മുസ്ലിംലീഗിൻെറയും നേതൃനിരയിലെ പ്രധാനിയായി.
പരിഭവങ്ങൾ അപ്പോൾ പറഞ്ഞുതീ൪ക്കുകയും തൻെറ സഹിഷ്ണുതയില്ലായ്മ ഉടൻ പ്രകടിപ്പിച്ച് വിമ൪ശകരെ സുഹൃത്തുക്കളാക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു റസാഖിൻേറത്. രാഷ്ട്രീയത്തിനൊപ്പം കുന്നുംപുറം മുസ്ലിം ജമാഅത്ത് പ്രസിഡ ൻറാ യും പ്രവ൪ത്തിച്ചിരുന്നു.
റസാഖിൻെറ നിര്യാണത്തോടെ മുസ്ലിംലീഗിൻെറ ജില്ലയിലെ പ്രധാന നെടുംതൂണാണ് ഇല്ലാതാകുന്നത്.ജീവിതത്തിൻെറ നാനാതുറകളിൽപെട്ട ആയിരങ്ങളാണ് റസാഖിന് അന്തിമോപചാരമ൪പ്പിക്കാൻ എത്തിയത്.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.കെ. അബ്ദുറബ്ബ്, ഡോ. എം.കെ. മുനീ൪, ലീഗിൻെറ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, വൈസ് പ്രസിഡൻറുമാരായ അഡ്വ. എ. മുഹമ്മദ്, അബ്ദുൽ സലാം, മറ്റുനേതാക്കളായ എം.സി. മായീൻ, കുട്ടി അഹമ്മദ് കുട്ടി, എം.എൽ.എമാരായ ടി.എ. അഹമ്മദ് കബീ൪, അബ്ദുൽ റഹ്മാൻ രണ്ടത്താണി, സി. മമ്മൂട്ടി, സി.പി.എം നേതാവ് ജി. സുധാകരൻ എം.എൽ.എ, മുൻ എം.എൽ.എ എ.എ. ഷുക്കൂ൪,ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡൻറ് എ.എം നസീ൪,കോൺഗ്രസ് നേതാവ് ദേവദത്ത് ജി.പുറക്കാട്, വി.എം. സുധീരൻ, സി.പി. എം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു തുടങ്ങി നാനാതുറകളിൽപെട്ടവ൪ വസതിയിലെത്തി അന്തിമോപചാരമ൪പ്പിച്ചു.
ഖബറടക്കത്തിനുശേഷം നടന്ന അനുശോചന സമ്മേളനത്തിൽ എ. യഹിയ അധ്യക്ഷത വഹിച്ചു. യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു, എ.എ. ഷുക്കൂ൪,ജി.സുധാകരൻ എം. എൽ.എ, വി.സി. ഫ്രാൻസിസ്, ഇസ്മയിൽകുഞ്ഞ് മുസ്ലിയാ൪,കെ.എ.കലാം, എം. ഷംസുദ്ദീൻ,സോണി ജെ. കല്യാൺകുമാ൪,ഹബീബ് മുഹമ്മദ്,മുട്ടം നാസ൪, കലാം കെ.എം.സി.സി തുടങ്ങിയവ൪ സംസാരിച്ചു.
കെ.പി.സി.സി സെക്രട്ടറി മാന്നാ൪ അബ്ദുൽ ലത്തീഫ് അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.