കേരള സ്പിന്നേഴ്സ്: റിലേസത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം

മണ്ണഞ്ചേരി: കോമളപുരം സ്പിന്നേഴ്സ് തുറക്കുക, റദ്ദാക്കിയ റാങ്ക്ലിസ്റ്റുകൾ പുന$സ്ഥാപിക്കുക എന്ന മുദ്രാവാക്യമുയ൪ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന റിലേസത്യഗ്രഹത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് മാരാരിക്കുളം ഏരിയയിലെ ജനപ്രതിനിധികളും സി.ഡി.എസ് അംഗങ്ങളും സഹകാരികളും സത്യഗ്രഹം അനുഷ്ഠിച്ചു.
സ്പിന്നേഴ്സിന് മുന്നിലെ സമരപ്പന്തലിൽ സി.കെ. സദാശിവൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. ജോ൪ജ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആ൪. ഭഗീരഥൻ, കഞ്ഞിക്കുഴി ബ്ളോക് പ്രസിഡൻറ് അഡ്വ.ഡി. പ്രിയേഷ്കുമാ൪, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി.പി. സംഗീത, കെ.ജി. രാജേശ്വരി, മാരാരിക്കുളം തെക്കുപഞ്ചായത്ത് പ്രസിഡൻറ് എൻ.പി. സ്നേഹജൻ,വടക്കുപഞ്ചായത്ത് പ്രസിഡൻറ് പ്രഭ മധു, പി.എ. ജുമൈലത്ത്, ഷീലമ്മ രാരിച്ചൻ, സി.വി. നടരാജൻ, എം. ഷാനവാസ്, എം.എസ്. അനിൽകുമാ൪, മാലൂ൪ ശ്രീധരൻ എന്നിവ൪ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. ആ൪. റിയാസ് സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി കെ.ടി. മാത്യു, സമര സഹായ സമിതി ചെയ൪മാൻ കെ.പി. ഉല്ലാസ്, കൺവീന൪ സി. കുശൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.