നഴ്സിങ് സമരം പിറവത്തും

പിറവം: യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി പിറവത്ത് ‘നഴ്സിങ് സമരം’ എറണാകുളം ലേക്ഷോ൪ ആശുപത്രിയിലെ സമരം നടത്തുന്ന  നഴ്സുമാരാണ് ബുധനാഴ്ച വൈകുന്നേരം പിറവം നഗത്തിൽ പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പിറവത്ത് കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് പിറവത്ത് പ്രകടനമെന്ന് നേതൃത്വം നൽകിയ യു.എൻ.ഐ ഭാരവാഹികൾ പറയുന്നു.ലേക്ഷോ൪ ആശുപത്രി മാനേജ്മെൻറും  നഴ്സുമാരും തമ്മിൽ ഒപ്പിട്ട കരാ൪ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.  ബുധനാഴ്ച മണ്ഡലത്തിൽ റെയിൽവേ ബജറ്റും ഏറെ ച൪ച്ചയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.