കാക്കനാട്: സൺറൈസ് ആശുപത്രി മാനേജിങ് ഡയറക്ടറെ പ്രോവിഡൻറ് ഫണ്ട് ഉദ്യോഗസ്ഥ൪ മുറിയിൽ കയറി ആക്ഷേപിച്ചതായി ആരോപിച്ച് ആശുപത്രി ജീവനക്കാ൪ പ്രതിഷേധിച്ചത് സംഘ൪ഷത്തിനിടയാക്കി. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് ഉദ്യോഗസ്ഥ൪ ആശുപത്രിയിലെത്തിയത്. എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരായ സോമനാഥക്കുറുപ്പ്, മേരിക്കുട്ടി ജോ൪ജ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുപേരാണ് ഫയലുകൾ പരിശോധിക്കാനെത്തിയത്.
രാവിലെ പ്രോവിഡൻറ് ഫണ്ട് ഓഫിസിലെ ഉദ്യോഗസ്ഥൻ എത്തി ആവശ്യമായ രേഖകൾ പരിശോധിക്കുകയും മറ്റ് രേഖകളുമായി 16ന് ഓഫിസിൽ ഹാജരാകാൻ നി൪ദേശിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃത൪ പറഞ്ഞു. വീണ്ടും മറ്റൊരു സംഘം എത്തിയപ്പോൾ നേരത്തേവന്ന കാര്യം അറിയിച്ചെങ്കിലും അവ൪ എം.ഡിയുടെ മുറിയിലേക്ക് കയറുകയായിരുന്നത്രേ. ഇതേതുട൪ന്ന് ജീവനക്കാ൪ ഒന്നടങ്കം ഉദ്യോഗസ്ഥ൪ക്കെതിരെ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.
ജീവനക്കാരെ സംബന്ധിച്ച രേഖകളിൽ സംശയമുണ്ടായതിനാലാണ് മുഴുവൻ റെക്കോ൪ഡുകളും പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥ സംഘത്തിലെ മേരിക്കുട്ടി ജോ൪ജ് പറഞ്ഞു. എല്ലാ ആശുപത്രികളിലും ഇതേ രീതിയിൽ പരിശോധന നടക്കുന്നതിൻെറ ഭാഗമായാണ് സൺറൈസിലും എത്തിയത്.
സംഘ൪ഷാവസ്ഥ അവസാനിച്ചപ്പോൾ പൊലീസ് ജീപ്പിലാണ് വൈകുന്നേരം ആറുമണിയോടെ ഉദ്യോഗസ്ഥരെ ആശുപത്രിയിൽനിന്ന് പുറത്തുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.