പോളി കലോത്സവം : കോല്‍ക്കളിയിലും ദഫ്മുട്ടിലും കരുത്ത് തെളിയിച്ച് ജെ.ഡി.ടി

കോട്ടയം: കോൽക്കളിയിലും ദഫ്മുട്ടിലും കരുത്ത് തെളിയിച്ച് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക്കിൻെറ വിജയക്കുതിപ്പ്. കോൽക്കളിയിൽ മൂന്നാം തവണയും ആധിപത്യം ഉറപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.
പത്തംഗ സംഘത്തെ പരിശീലിപ്പിച്ചത് ഹമീദ് ഗുരുക്കൾ കൊയിലാണ്ടിയാണ്. പത്ത് ടീമുകൾ രജിസ്റ്റ൪ ചെയ്ത ദഫ്മുട്ടിൽ രണ്ട് ടീമുകൾ മാത്രമാണ്  മത്സരിച്ചത്. ഇതിലും മികവുപുല൪ത്താനായി. തിരൂരിലെ വേദിമാറ്റവും പരീക്ഷയുമാണ് മത്സരാ൪ഥികളുടെ എണ്ണം കുറച്ചത്.

കന്നിയങ്കത്തിൽ സ്റ്റെഫിൻ ലാൽ
കോട്ടയം: പരിശീലനമില്ലാതെ കന്നിയങ്കത്തിൽ മിമിക്രിയിൽ ഒന്നാമതെത്തിയ സ്റ്റെഫിൻ ലാലിൻെറ വിജയത്തിന് തിളക്കമേറെ. മികച്ച നിലവാരം പുല൪ത്തിയ പോളിടെക്നിക് കലോത്സവത്തിൽ തൊടുപുഴ പുറപ്പുഴ ഗവ. പോളിടെക്നിക്കിലെ മൂന്നാം വ൪ഷ കമ്പ്യൂട്ട൪ വിദ്യാ൪ഥിയായ സ്റ്റെഫിൻ വേദികളിൽ കണ്ട് ശീലിച്ച ശബ്ദാനുകരണം ആദ്യമായി അവതരിപ്പിച്ചാണ് വിജയം സ്വന്തമാക്കിയത്. മജീഷ്യൻ മുതുകാട്, സിനിമാനടന്മാ൪, ഗായക൪ എന്നിവരുടെ ശബ്ദത്തിലൂടെ സഞ്ചരിച്ചാണ് കൈയടിവാങ്ങിയത്. നാലുപേ൪ പങ്കെടുത്ത മത്സരം മികച്ച നിലവാരം പുല൪ത്തിയെന്ന് വിധിക൪ത്താക്കൾ പറഞ്ഞു.
തിരക്കഥ പിതാവ്, അവതരണം മകൻ
കോട്ടയം: പിതാവിൻെറ തിരക്കഥയിൽ മോണോആക്ട് അവതരിപ്പിച്ച അജുൽദാസിന് ഒന്നാം സ്ഥാനം.
കോഴിക്കോട് ഗവ. പോളിടെക്നിക്കിലെ  ടൂൾ ആൻഡ് ഡൈ കോഴ്സിലെ മൂന്നാം വ൪ഷ വിദ്യാ൪ഥിയായ അജുൽദാസ് അവതരിപ്പിച്ചത് ബസ്സ്റ്റാൻഡിലെ ബോംബ് സ്ഫോടനവും തുട൪ന്ന് ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ്.
മകൻെറ കലാജീവിതത്തിന് പ്രോത്സാഹനം നൽകുന്ന കൺസ്യൂമ൪ ഫെഡ് ജീവനക്കാരനായ പിതാവ് സുധീ൪ദാസാണ് മോണോ ആക്ട് പരിശീലകൻ.  
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ  മികച്ച നടനായിരുന്നു. മോണോ ആക്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. 25ലേറെ  വിദ്യാ൪ഥികൾ രജിസ്റ്റ൪ ചെയ്ത മത്സരത്തിൽ അഞ്ചുപേ൪ മാത്രമാണ് മാറ്റുരച്ചത്.
പുതുമയില്ലാത്ത  മത്സരം വേണ്ടത്ര നിലവാരം പുല൪ത്തിയില്ലെന്ന് വിധിക൪ത്താക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.