കൊയ്ത്തുകാരും യന്ത്രവും ഇല്ല; അരയേക്കറിലെ നെല്ല് നശിച്ചു

പാലാ: കൊയ്തെടുക്കാൻ ആളില്ലാതെ അരയേക്ക൪ പാടശേഖരത്തെ നൂറുമേനി നെല്ല് പാഴായി. നഗരത്തിന് സമീപം പുത്തൻപുരക്കൽ പാടശേഖരത്താണ് നൂറുമേനി വിളവ് ഉണ്ടായിട്ടും കൊയ്തെടുക്കാൻ കഴിയാതെ പോയത്. പാലാ-വളളിച്ചിറ പൈങ്ങളം പള്ളിക്ക് സമീപത്തെ കാരമയിൽ ബേബിയുടേതാണ് പാടം.
കൊയ്ത്തിന് തൊഴിലാളികളെ കിട്ടാൻ ഇല്ലാത്ത സ്ഥിതിയാണെന്ന് ബേബി പറഞ്ഞു. കോട്ടയം ഭാഗത്തുള്ള വനിതാ തൊഴിലാളികളെ സമീപിച്ചെങ്കിലും അരയേക്ക൪ സ്ഥലത്തിന് 4800 രൂപയാണ് കൂലി ആവശ്യപ്പെട്ടത്. കൊയ്ത്തിന് ശേഷം നെല്ല് തിരിക്കാനും വീട്ടിൽ സൂക്ഷിക്കാനും മറ്റുമായി കൂലിയുടെ പകുതിയോളം വീണ്ടും ചെലവാകും. ഇങ്ങനെ ഏഴായിരം രൂപയോളം ചെലവുവരുന്നതിനാൽ നെല്ല് ഉപേക്ഷിക്കുകയായിരുന്നു. പവിഴം ഇനത്തിൽപ്പെടുന്ന നെല്ല് 120 ദിവസം പാകമായിരുന്നതാണ്. മുൻ വ൪ഷങ്ങളിൽ കൊയത്തുയന്ത്രം വരുത്തിയാണ് വിളവെടുത്തിരുന്നത്. ഇത്തവണ യന്ത്രം കിട്ടാതെ വന്നതോടെയാണ് തൊഴിലാളികളെ സമീപിച്ചത്.  പാകമായ നെല്ല് കൊയ്തെടുക്കാൻ കഴിയാതെ പാഴായത് ആദ്യമാണെന്ന് ബേബി പറയുന്നു. നെൽകൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ്  നഷ്ടമാണെങ്കിലും കൃഷിയിറക്കുന്നതെന്നും  ബേബി  കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.