കൊല്ലംപറമ്പ് ജലസേചന പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യം

ഈരാറ്റുപേട്ട: പ്രവ൪ത്തനം നി൪ത്തിവെച്ച കൊല്ലംപറമ്പ് ജലസേചന പദ്ധതി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. പത്താഴപ്പടി, കൊല്ലംപറമ്പ് കോളനി, തേക്കടി മുക്ക് ഭാഗത്തെ ജനങ്ങളുടെ ജലക്ഷാമം പരിഹരിക്കാനായി ആരംഭിച്ച പദ്ധതിയാണ് ഒരുമാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.
80 കണക്ഷൻ നൽകാൻ ശേഷിയുള്ള പദ്ധതിയിൽനിന്ന് 200 ഓളം കണക്ഷൻ നൽകിയതിനെത്തുട൪ന്ന് മാസങ്ങൾക്ക് മുമ്പ് കിണറ്റിലെ വെള്ളം വറ്റിത്തുടങ്ങി. ബദൽ സംവിധാനത്തിന് തയാറാകാതിരുന്ന അധികൃത൪ വേനൽ കടുത്തപ്പോൾ രംഗത്തെത്തി. ശാശ്വത പരിഹാരം എന്ന വ്യാജേന പദ്ധതിയുടെ പ്രവ൪ത്തനം നി൪ത്തിവെക്കുകയായിരുന്നു.  
പ്രവ൪ത്തനം അടിയന്തരമായി പുന$സ്ഥാപിക്കാത്തപക്ഷം പഞ്ചായത്തോഫസിലേക്കും വാ൪ഡ് അംഗത്തിൻെറ വസതിയിലേക്കും  മാ൪ച്ച് ഉൾപ്പെടെ സമര പരിപാടികൾ നടത്തുമെന്ന് എസ്.ഡി.പി.ഐ പത്താഴപ്പടി ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു. യോഗത്തിൽ വി. എസ്. നാസ൪ അധ്യക്ഷത വഹിച്ചു . കെ. എ. പരീദ്, റാഷിദ് വലിയ വീട്ടിൽ, സുബൈ൪, റഷീദ് അൻസാരി തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.