കോന്നി: പിതാവിൻെറ മൃതദേഹത്തിനായി മക്കൾ തമ്മിൽ അവകാശത്ത൪ക്കം. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ ദിവസം മരിച്ച വള്ളിക്കോട് മനോജ് ഭവനിൽ ഉണ്ണി കുഞ്ഞിൻെറ (70) മൃതദേഹത്തിനായാണ് മക്കളായ മനോജ്, കലേഷ് എന്നിവ൪ തമ്മിൽ ത൪ക്കമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് ഉണ്ണികുഞ്ഞ് മരിച്ചത്.
കൊടുമണ്ണിൽ വാച്ച് കടയിൽ ജോലിചെയ്തിരുന്ന ഉണ്ണികുഞ്ഞിന് മ്ളാന്തടത്തും വള്ളിക്കോട്ടുമായി രണ്ട് ഭാര്യമാരും നാല് മക്കളുമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ണികുഞ്ഞിന് അസുഖം ഉണ്ടാകുയും മ്ളാന്തടത്തുള്ള മകൻ കലേഷ് ആശുപത്രിയിലാക്കുകയും പീന്നിട് മരിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് വള്ളിക്കോട്ടുനിന്ന് മകൻ മനോജ് മ്ളാന്തടത്ത് എത്തി അച്ഛൻെറ ശരീരം വിട്ടുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കലേഷ് അതിന് തയാറാകെ വന്നതോടെ സംസ്കാരത്തിന് മുമ്പ് വള്ളിക്കോട്ടെ വീട്ടിൽ രണ്ട് മണിക്കൂറെങ്കിലും പൊതുദ൪ശനത്തിനുവെക്കാൻ അനുവദിക്കണമെന്ന് അഭ്യ൪ഥിച്ചു.
ഇതും നടക്കാതെ വന്നതോടെ മനോജ് പൊലീസ് സഹായം തേടുകയായിരുന്നു. മരിച്ച ഉണ്ണികുഞ്ഞിന് വള്ളിക്കോട്ടെ വിലാസത്തിലായിരുന്നു തിരിച്ചറിയൽ കാ൪ഡും റേഷൻ കാ൪ഡിൽപേരും എന്നതിനാൽ മൃതദേഹം വീട്ട് നൽകാൻ പൊലീസ് പറയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി മുതൽ മ്ളാന്തടത്ത് വീട്ടിൽ മൊബൈൽ മോ൪ച്ചറയിൽ സൂക്ഷിച്ചിരുന്ന ശരീരം ബുധനാഴ്ച വൈകുന്നേരം 4.30 ശേഷം മനോജിന് വിട്ടുനൽകി. ഇടത്തിട്ട സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മനോജിൻെറ സഹോദരിയും ബന്ധുക്കളും എത്തുന്നതോടെ അടുത്തദിവസം വള്ളിക്കോടെ വീട്ടിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.