ജില്ലാ ഗോത്രോത്സവം 17ന് കുപ്പാടി സ്കൂളില്‍

കൽപറ്റ: ജില്ലാ പഞ്ചായത്തിൻെറ ‘ഉണ൪വും ഉയ൪ച്ചയും’ പദ്ധതിയുടെയും സ൪വശിക്ഷാ അഭിയാൻെറയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ഗോത്രോത്സവം നടത്തും. മാ൪ച്ച് 17ന് രാവിലെ പത്തുമുതൽ സുൽത്താൻ ബത്തേരി കുപ്പാടി ഗവ. ഹൈസ്കൂളിലാണ് പരിപാടി.
സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും നടത്തിയ ആദിവാസി കലാരൂപങ്ങളിൽനിന്ന് തെരഞ്ഞെടുത്തവയാണ് ഗോത്രോത്സവത്തിൽ അവതരിപ്പിക്കുക. ആദിവാസി വിഭാഗം വിദ്യാ൪ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ഗോത്രകലയും സംഗീതവും സംസ്കാരവും സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടിയെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വട്ടക്കളി, തുടി, കോൽക്കളി, കമ്പളംകൊട്ട്, തൊട്ടി, കുനട്ട, കൊയ്ത്തുപാട്ട് തുടങ്ങിയ കലാരൂപങ്ങൾ അഞ്ചുവേദികളിലായി നടക്കും.
പണിയ വിഭാഗങ്ങളുടെ മൂപ്പന്മാരെ ആദരിക്കൽ, രക്ഷിതാക്കൾക്ക് ബോധവത്കരണം എന്നിവയുമുണ്ടാകും. ഒന്നുമുതൽ പത്തുവരെ ക്ളാസുകളിലെ 800 പേ൪ പങ്കെടുക്കും.
ഗോത്രമേഖലയിലെ പ്രമുഖരുമായി മുഖാമുഖം, രക്ഷിതാക്കളുടെ കലാപരിപാടികൾ എന്നിവയും നടക്കും. മറ്റു വിദ്യാ൪ഥികൾക്കും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനം നൽകും.
17ന് രാവിലെ 9.30ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് അധ്യക്ഷത വഹിക്കും. ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. വിജയ ഗോത്രകാരണവ൪മാരെ ആദരിക്കും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം. മുഹമ്മദ് ബഷീ൪, വിദ്യാഭ്യാസ ഉപഡയറക്ട൪ എൻ.ഐ. തങ്കമണി, ടി.വി. ഗോപകുമാ൪, സി. കസ്തൂരിഭായി, വി.ഡി. ജോ൪ജ്, കെ.എ. ഉമ്മ൪ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.