ജില്ലയില്‍ മൂന്ന് നീര്‍ത്തട വികസന പദ്ധതികള്‍ കൂടി

കൽപറ്റ: മൂന്ന് ചെറുകിട നീ൪ത്തട വികസന പദ്ധതികൾകൂടി ജില്ലയിൽ നടപ്പാക്കുന്നു. അമ്പലവയൽ പഞ്ചായത്തിലെ ആയിരംകൊല്ലി, വൈത്തിരി പഞ്ചായത്തിലെ തളിപ്പുഴ, ശ്രീപുരം കാപ്പുംകുന്ന് എന്നിവിടങ്ങളിലാണിവ. പശ്ചിമഘട്ട വികസന പദ്ധതിയുടെ ജില്ലാതല കൺസൾട്ടേറ്റിവ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. ആയിരംകൊല്ലിയിൽ ആയകെട്ട് 250 ചതുരശ്ര ഹെക്ടറും ആദ്യവ൪ഷ ചെലവ് 7.88 ലക്ഷവുമാണ്. തളിപ്പുഴയിൽ ആയകെട്ട് 250 ചതുരശ്ര ഹെക്ടറും ആദ്യവ൪ഷ ചെലവ് 7.88 ലക്ഷവുമാണ്. ശ്രീപുരം കാപ്പുംകുന്നിൽ ആയകെട്ട് 250 ചതുരശ്ര ഹെക്ടറും ആദ്യവ൪ഷ ചെലവ് 7.88 ലക്ഷവുമാണ്.
വൈത്തിരിയിലെ പദ്ധതികൾ പഞ്ചായത്ത് നേരിട്ട് നടത്തും. ആയിരംകൊല്ലി പദ്ധതി എടക്കൽ വിങ്സ് എന്ന എൻ.ജി.ഒ മുഖേനയാണ് നടപ്പാക്കുക. നീ൪ത്തട വികസന പദ്ധതികൾക്കായി ജില്ലക്ക് രണ്ടുകോടി ലഭിച്ചതിനാലാണ് പുതിയ പദ്ധതികൾ. പഴയ നീ൪ത്തട പദ്ധതികൾ പരിഷ്കരിക്കണമെങ്കിൽ ഗ്രാമപഞ്ചായത്തുകൾ ഇതുസംബന്ധിച്ച നി൪ദേശങ്ങൾ അഞ്ചു ദിവസത്തിനകം എത്തിക്കണം.
വനിതാക്ഷേമത്തിനായി 63.5 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ യോഗം അംഗീകാരം നൽകി. പുൽപള്ളി സ്നേഹ വനിതാ സ്വാശ്രയ സംഘത്തിൻെറ ആഭിമുഖ്യത്തിൽ അരിമില്ല്, തിരുനെല്ലി പാപനാശിനിക്കു സമീപം വനിതാ ടോയ്ലെറ്റുകൾ, അമ്പലവയൽ പഞ്ചായത്തിൻെറ കൂൺ വള൪ത്തൽ പദ്ധതി തുടങ്ങിയവയാണിത്.
നീ൪ത്തട വികസന പദ്ധതികളുടെ നടത്തിപ്പ് ഓഡിറ്റ് ചെയ്യുന്നതിന് ഓഡിറ്റ് സ്ഥാപനങ്ങളുടെ പാനൽ ഉണ്ടാക്കും. ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, ജില്ലാ പ്ളാനിങ് ഓഫിസ൪ കെ.ജി. സജീവ് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.