കോഴിക്കോട് : മലബാ൪ ക്രിസ്ത്യൻ കോളജിന് നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻെറ (നാക്) ‘എ’ ഗ്രേഡ് അംഗീകാരം. യു.ജി.സി സംഘം ഇക്കഴിഞ്ഞ നവംബറിൽ കോളജ് സന്ദ൪ശിച്ച് പ്രവ൪ത്തനങ്ങൾ വിലയിരുത്തിയശേഷമാണ് അംഗീകാരം നൽകിയത്. നേരത്തേ ‘ബി.പ്ളസ്’ ഗ്രേഡായിരുന്നു കോളജിനുണ്ടായിരുന്നത്.
ഗവേഷണം, പഠനം, സാമൂഹികസേവനം, കലാ-കായികം എന്നീ മേഖലകളിലെ മികവാണ് നേട്ടത്തിന൪ഹമാക്കിയതെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഗ്ളാഡിസ് പി.ഇ. ഐസക്കും മാനേജ൪ പ്രഫ. ജയപ്രകാശ് രാഘവയ്യയും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. രസതന്ത്ര വിഭാഗത്തിന് കീഴിലുള്ള കെം-ഇൻഫ൪മാറ്റിക്സ് സെൻററിൽ ക്ഷയരോഗ മരുന്ന് ഉൽപാദിപ്പിക്കുന്നതിനുള്ള ഗവേഷണം പുരോഗമിക്കുകയാണ്. യു.ജി.സിയുടെയും ശാസ്ത്ര സാങ്കേതിക വകുപ്പിൻെറയും സഹായത്തോടെ 14 പ്രോജക്ടുകൾ നടന്നുവരുന്നു. കോളജ് അധ്യാപകരുടെ 105 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.സാമൂഹിക സേവനരംഗത്തും മികവു പുല൪ത്തിയിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു.
അധ്യാപകരായ ഡോ. കെ.വി. തോമസ്, പ്രഫ. പാവമണി മേരി ഗ്ളാഡിസ്, ഡോ. ലാംബ൪ട്ട് കിഷോ൪ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.