കോംട്രസ്റ്റ് ആക്ഷന്‍ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിന്

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് വീവിങ് ഫാക്ടറി സ൪ക്കാ൪ ഏറ്റെടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും പ്രക്ഷോഭം തുടങ്ങാൻ ജനകീയ കൺവെൻഷൻ തീരുമാനിച്ചു.
ആദ്യഘട്ടം എന്ന നിലക്ക് മാ൪ച്ച് 20ന് ബഹുജന ഉപവാസം നടത്തും. പിന്നീട് ട്രേഡ് യൂനിയനുകളുടെ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ കൺവെൻഷനും വാഹന പ്രചാരണ ജാഥയും നടത്തും.
പിന്നീട് നിരാഹാരം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറി പരിസരത്ത് ചേ൪ന്ന കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡൻറ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയ൪മാൻ കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
ഇ.സി. സതീശൻ, കെ.സി. രാമചന്ദ്രൻ, ഇ.കെ. ഗോപാലകൃഷ്ണൻ, കെ.ജി. പങ്കജാക്ഷൻ, കെ. മൊയ്തീൻകോയ, മനയത്ത് ചന്ദ്രൻ, ബിജു ആൻറണി, അഡ്വ. സുനിൽ മോഹൻ, അഡ്വ. പി. കുമാരൻ കുട്ടി, ജെ. വ൪ക്കി, പി. ശിവപ്രകാശ്, ടി. മനോഹരൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.