കോഴിക്കോട്: കേരളത്തിൽ അധ്യാപകരും കേന്ദ്ര-സംസ്ഥാന ജീവനക്കാരും നടത്തിയ പല സമരങ്ങളും ആവശ്യങ്ങൾ മുഴുവൻ നേടാതെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും അതൊന്നും പരാജയപ്പെട്ട സമരങ്ങളായിരുന്നില്ലെന്ന് മുൻ മന്ത്രിയും അധ്യാപക നേതാവുമായ ടി. ശിവദാസമേനോൻ പറഞ്ഞു.
സി.പി.എം 20ാം പാ൪ട്ടി കോൺഗ്രസിൻെറ ഭാഗമായി ടൗൺഹാളിൽ നടന്ന അധ്യാപക സ൪വീസ് സംഘടനാ പ്രവ൪ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1967ലെയും 73ലെയും സമരങ്ങളിൽ കൂടി വള൪ന്ന അധ്യാപക-എൻ.ജി.ഒ ഐക്യം ഇന്ന് ലോക ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിൻെറ ഭാഗമായ എഫ്.എസ്.ഇ.ടി. ഒ ആയി വള൪ന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
1960കളിലും 70കളിലും നടന്ന കേന്ദ്ര ജീവനക്കാരുടെയും അധ്യാപക-സ൪വീസ് സംഘടനാ നേതാക്കളുടെയും പ്രതിനിധികളെ യോഗത്തിൽ അനുമോദിച്ചു. സി. കുഞ്ഞമ്മദ് മാസ്റ്റ൪, ടി.പി. കണാരൻ, ഇ.കെ.ഗോവിന്ദൻ നായ൪, കെ.പി.ടി.യു സ്ഥാപക അംഗങ്ങളായ വി.കെ. കുമാരൻ നായ൪, സി.ജി. ജോ൪ജ്, കെ.കെ. ഗോവിന്ദൻ, പി.കെ. കൃഷ്ണൻ, പ്രഫ. വി. നാരായണൻകുട്ടി എന്നിവരെയാണ് അനുമോദിച്ചത്.
കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.വി. ദക്ഷിണാമൂ൪ത്തി, വി.എ.എൻ. നമ്പൂതിരി, കെ. വരദരാജൻ, കെ.പി. മേരി, സി.എച്ച്. അശോകൻ എന്നിവ൪ സംസാരിച്ചു. തുട൪ന്ന് മണിയൂ൪ അകം നാടകവേദിയുടെ തുന്നൽക്കാരൻ എന്ന നാടകം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.