മലബാര്‍ ക്രംബ് റബര്‍ ഫാക്ടറി: ആനുകൂല്യങ്ങള്‍ക്ക് ധാരണയായി

താമരശ്ശേരി: കോഴിക്കോട് ജില്ലാ സഹകരണ റബ൪ മാ൪ക്കറ്റിങ് സൊസൈറ്റിയുടെ കീഴിലെ കുപ്പായക്കോട് റബ൪ ക്രംബ് ഫാക്ടറിയിലെ തൊഴിലാളികളുടെ സ൪വീസ് ആനുകൂല്യങ്ങൾ സംബന്ധിച്ച് മാനേജ്മെൻറും യൂനിയൻ പ്രതിനിധികളും തമ്മിൽ ധാരണയായി. സ്ഥിരം ജീവനക്കാ൪ക്ക് ഒരുവ൪ഷത്തെ സേവനത്തിന് 15 ദിവസത്തെ ഗ്രാറ്റുവിറ്റിയും നാലുദിവസത്തെ വേതനവും നൽകാനാണ് ധാരണ. ജോലിയിൽ പ്രവേശിച്ച ദിവസം മുതൽ 2011 ഡിസംബ൪ 31 വരെ ലോക്കൗട്ട് ഉൾപ്പെടെയുളള കാലയളവ് സ൪വീസ് പീരിഡായി പരിഗണിക്കും. ബദലി തൊഴിലാളികൾക്ക് ഗ്രേഡ് അനുസരിച്ച് ഡ്യൂട്ടി ഒന്നിന് 17 രൂപ, 16 രൂപ, 15 രൂപ വീതം നൽകാനും തീരുമാനമായി. ഇതിനുപുറമെ ശമ്പള പരിഷ്കരണംമൂലം തൊഴിലാളികൾക്ക് ലഭിക്കാനുള്ള കുടിശ്ശികയും 2008-0o9 വ൪ഷത്തെ ബോണസും 2008ലെ ഏൺഡ് ലീവും 2009 ഫെബ്രുവരി, മാ൪ച്ച് മാസത്തെ ലേ ഓഫ് വേതനം, ആറുമാസത്തെ പ്രോവിഡൻറ് ഫണ്ട് വിഹിതം എന്നിവ നൽകാനും ധാരണയായി. മേൽസംഖ്യ കോടതിയുടെ ഉത്തരവു പ്രകാരം വിതരണം ചെയ്യാനും തീരുമാനിച്ചു. ച൪ച്ചയിൽ മാനേജ്മെൻറിനെ പ്രതിനിധാനംചെയ്ത് റബ൪ മാ൪ക്കറ്റിങ് സൊസൈറ്റി പ്രസിഡൻറ് വി.ഡി. ജോസഫ്, ഡയറക്ട൪മാരായ മാത്യു താളനാനി, ബേബി കാപ്പുകാട്ടിൽ, മാനേജിങ് ഡയറക്ട൪ ബെന്നി തോമസ്, യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ.എ. ജോസഫ്, എം.എം. ആൻറണി (ഐ.എൻ.ടി.യു.സി), പി.വി. ആൻറണി, കെ.വി. പ്രഭാകരൻ (സി.ഐ.ടി.യു), കെ. ശ്രീധരൻ (കെ.ടി.യു.സി), എം.ഡി. ജോസ്, എൻ.യു. വ൪ഗീസ് (എ.ഐ.ടി.യു.സി) എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.