Posted On
date_range Updated On
date_range മാതാവിനെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മകന് വധശിക്ഷ നടപ്പാക്കി
ജുബൈൽ: മാതാവിൻെറ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയും പിന്നീട് തല വേ൪പ്പെടുത്തുകയും ചെയ്ത മകനെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദുല്ലാഹ് ബ്നു സഅ്ദൂൻ നസാൽ അൽ ശംറി എന്ന സ്വദേശിയുടെ വധശിക്ഷയാണ് ഇന്നലെ നടപ്പാക്കിയത്.
മാതാവും സ്വദേശിയുമായ സഹ്ല ബിൻത് മുറയ്മിസിനെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം കത്തി ഉപയോഗിച്ചു തല വേ൪പ്പെടുത്തി എന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം. ഇയാളെ പിടികൂടാൻ പൊലീസിന് എളുപ്പത്തിൽ കഴിഞ്ഞിരുന്നു.
ഏറ്റവും വലിയ ധിക്കാരമാണ് ഇയാൾ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.