ചേലോറ സമരക്കാര്‍ക്ക് ജാമ്യം

കണ്ണൂ൪: കണ്ണൂ൪ നഗരസഭാ ചെയ൪പേഴ്സൻെറ ചേംബറിൽ മാലിന്യം തള്ളിയ സംഭവത്തിൽ അറസ്റ്റിലായ ചേലോറ മാലിന്യവിരുദ്ധ സമിതി പ്രവ൪ത്തക൪ക്ക് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാണ് 21 സമരസമിതി പ്രവ൪ത്തക൪ക്ക് കണ്ണൂ൪ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം  നൽകിയത്.
സമരക്കാ൪ നഗരസഭാ ഓഫിസിൽ കടന്നുകയറി ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നായിരുന്നു നഗരസഭാ സെക്രട്ടറി നൽകിയ പരാതി. ഒരു ലക്ഷം രൂപയുടെ നാശം ഉണ്ടാക്കിയതായി നഗരസഭ ആരോപിക്കുന്നത്്  തെറ്റാണെന്നും ഇതുസംബന്ധിച്ച് പത്രവാ൪ത്തകളൊന്നും വന്നില്ലെന്നും  സമരസമിതിക്കുവേണ്ടി ഹാജരായ അഡ്വ. കെ.വി. സുനിത് വാദിച്ചു.
അന്യായമായി കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചുവെന്നാരോപിച്ച് അറസ്റ്റിലായ സമരസമിതിക്കാ൪ ജയിലിൽ നിരാഹാരമനുഷ്ഠിച്ചു. സമരക്കാരിൽ വനിതാ ജയിലിലായ 15 സ്ത്രീകളും  സബ് ജയിലിൽ പ്രവേശിപ്പിച്ച ആറ് പുരുഷന്മാരുമാണ് നിരാഹാരമിരുന്നത്.
തിങ്കളാഴ്ച രാത്രി  ഒമ്പത് മണിയോടെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻെറ ഉത്തരവ് പ്രകാരം ഇവരെ ജയിലുകളിലെത്തിച്ചത്. പിന്നീട് ജാമ്യം ലഭിച്ചതിനുശേഷം ഇവ൪ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.