കണ്ണൂ൪: ജില്ലാ പഞ്ചായത്തിൻെറ ഫാ൪മേഴ്സ് ട്രേഡ് സെൻറ൪ പദ്ധതിക്ക് സ൪ക്കാ൪ അംഗീകാരം ലഭിച്ചില്ല. സാമ്പത്തിക ഉറവിടത്തിൻെറ വിശദാംശങ്ങൾ ലഭ്യമാല്ലാത്തതിനാൽ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ യോഗം പദ്ധതി സംബന്ധിച്ച തീരുമാനം മാറ്റിവെച്ചു.
അടുത്ത യോഗത്തിനകം വിശദാംശങ്ങൾ ലഭ്യമാക്കിയാൽ ച൪ച്ച ചെയ്യും. നബാ൪ഡ്, സംസ്ഥാന കൃഷിവകുപ്പിൻെറ കൃഷി വിജ്ഞാൻ കേന്ദ്ര, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചത്. മൂല്യവ൪ധിത കാ൪ഷിക വിഭവ ഉൽപാദനം, വിപണനം, സാധ്യതാപഠനങ്ങൾ എന്നിവ ലക്ഷ്യമിട്ട് പ്രവ൪ത്തിക്കുന്ന മൊബൈൽ യൂനിറ്റാണ് ട്രേഡ് സെൻറ൪. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ പദ്ധതിക്കായി നീക്കിവെച്ചിരുന്നു. വാഹനം വാങ്ങാനാണ് ഇതിൽ സിംഹഭാഗവും വിനിയോഗിക്കുക. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാൻ കോടി രൂപ ചെലവ് വരും. ബാക്കി തുകയുടെ സ്രോതസ്സിനെപ്പറ്റി ജില്ലാ പഞ്ചായത്ത് സമ൪പ്പിച്ച പ്രോജക്ടിൽ വിശദീകരണം ഉണ്ടായിരുന്നില്ല.
നബാ൪ഡ് സഹായത്തോടെയാണ് നടപ്പാക്കുന്നതെങ്കിൽ പദ്ധതിയുടെ രൂപവും പേരും കേന്ദ്ര സ൪ക്കാറിൻെറ മാ൪ഗനി൪ദേശങ്ങൾക്ക് വിധേയമായി രൂപപ്പെടുത്തേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പദ്ധതി മാറ്റിവെച്ച തീരുമാനത്തിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.