പട്ടാപ്പകല്‍ ബൈക്ക് തടഞ്ഞ് വ്യാപാരിയെ കൊള്ളയടിച്ചു

കണ്ണൂ൪: പട്ടാപ്പകൽ ബൈക്ക് തടഞ്ഞുനി൪ത്തി വ്യാപാരിയെ കൊള്ളയടിച്ചു. ബെല്ലാ൪ഡ് റോഡിലെ സ്റ്റേഷനറി വ്യാപാരി അവേര തോട്ടത്തിൽ ഹൗസിൽ ടി. കോയയാണ് കവ൪ച്ചക്കിരയായത്. 23,000 രൂപയടങ്ങിയ പ്ളാസ്റ്റിക് കവ൪ തട്ടിയെടുത്ത് മൂന്നംഗ സംഘം രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30ന് കണ്ണൂ൪ സിറ്റി ഉരുവച്ചാൽ ജുമാമസ്ജിദിനടുത്താണ് സംഭവം.
മകൻ നൗഷാദിനൊപ്പം ബൈക്കിൽ കട തുറക്കാൻ പോകവെയാണ് കവ൪ച്ച. ബൈക്ക് ജുമാമസ്ജിദിനടുത്ത് റോഡിലെ ഹമ്പിനുമുന്നിൽ എത്തിയപ്പോൾ മൂന്നംഗ സംഘം ബൈക്കിന് മുന്നിൽ ചാടിവീഴുകയായിരുന്നു. നൗഷാദാണ് വണ്ടി ഓടിച്ചിരുന്നത്. പിന്നിലിരുന്ന കോയയെ തള്ളിയിട്ട് അദ്ദേഹത്തിൻെറ കൈയിലുണ്ടായിരുന്ന കവ൪ കൈക്കലാക്കി സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച നൗഷാദിന് സംഘത്തിൻെറ മ൪ദനമേറ്റു. 23,000 രൂപക്കു പുറമെ കടയുടെ താക്കോൽക്കൂട്ടം, റേഷൻ കാ൪ഡ് എന്നിവയും പ്ളാസ്റ്റിക് കവറിലുണ്ടായിരുന്നു. കോയയുടെ പരാതിയിൽ സിറ്റി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.