ദിനേശ് ബീഡി മക്രേരി ശാഖ പൂട്ടുന്നു

ചക്കരക്കല്ല്: ജില്ലയിൽ ഒരു ബീഡി വ്യവസായ സ്ഥാപനം കൂടി അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ദിനേശ് ബീഡിക്കമ്പനിയുടെ മക്രേരിയിലെ ശാഖയാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഇതോടെ ഒട്ടനേകം ബീഡിതെറുപ്പ് തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകും. സമൂഹത്തിലെ ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അത്താണിയായിരുന്ന ബീഡിക്കമ്പനികൾ പൂട്ടുന്നതോടെ ജീവിക്കാൻ മറ്റു തൊഴിൽ തേടേണ്ട  ഗതികേടിലാണ് ജീവനക്കാ൪.
മക്രേരിയിൽ 38 സ്ത്രീകളും ആറ് പുരുഷന്മാരുമാണ് ജോലി ചെയ്യുന്നത്. ഇവരെ ദിനേശ് ബീഡിയുടെ മറ്റു വ്യവസായ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പറയുന്നുണ്ടെങ്കിലും പഴ്വാക്കാണിതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ജില്ലയിലെ മറ്റു സ്ഥാപനങ്ങളിലേക്ക് പുന൪വിന്യസിപ്പിക്കുകയാണെങ്കിൽ തന്നെ തൊഴിലാളികൾക്ക് കിട്ടുന്ന തുച്ഛമായ വേതനം യാത്രാക്കൂലി ഉൾപ്പെടെ നിത്യ ചെലവുകൾക്ക് തികയില്ലെന്നും ഇവ൪ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.