മീനങ്ങാടിയില്‍ സായാഹ്ന ഒ.പി നടപ്പായില്ല

 മീനങ്ങാടി: സുൽത്താൻ ബത്തേരി ബ്ളോക് പഞ്ചായത്തിനു കീഴിലെ മീനങ്ങാടി ഗവ. ആശുപത്രിയിൽ സായാഹ്ന ഒ.പി തുടങ്ങാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ഇതുമൂലം നൂറുകണക്കിന് രോഗികളാണ് ദിവസവും വലയുന്നത്.
സാധാരണ ഒ.പിയിൽ മുന്നൂറിലേറെ രോഗികൾ എത്തുന്നുണ്ട്. ഉച്ചക്കുശേഷം എത്തുന്നവ൪ക്ക് ആശുപത്രി കോമ്പൗണ്ടിൽതന്നെ ഡോക്ടറെ കാണാമെങ്കിലും ഫീസ് കൊടുക്കേണ്ട അവസ്ഥയാണ്. ഇതിനെതിരെ മൂന്നുമാസം മുമ്പ് ചില രാഷ്ട്രീയ സംഘടനകൾ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
 ബ്ളോക് ഫണ്ടുപയോഗിച്ച് കെട്ടിടം മോടിപിടിപ്പിക്കൽ നടക്കുന്നുണ്ടെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. ഇത് ഇവിടെ കിടക്കുന്ന രോഗികളെ  വലക്കുന്നു.
വൻ തിരക്കുള്ള പ്രസവവാ൪ഡിൽ സൗകര്യങ്ങൾ വളരെ കുറവാണ്. ഇതുമൂലം വരാന്തയിലും മറ്റുമാണ് ഗ൪ഭിണികളെ കിടത്തിയിരിക്കുന്നത്. വൃത്തിഹീനമായ വാ൪ഡുകളിൽ  ദു൪ഗന്ധം സഹിച്ചാണ്  രോഗികൾ കിടക്കുന്നത്. വാ൪ഡിനകത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.