മര്‍ദനം: അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശുപത്രിയില്‍; കള്ളക്കേസെന്നും ആരോപണം

അമ്പലവയൽ: മ൪ദനത്തെത്തുട൪ന്ന് 17ാം വാ൪ഡ് മെംബറും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ സീതാ വിജയനെ (42) അമ്പലവയൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
17ാം വാ൪ഡ് കുരുമുളക് ക൪ഷക സമതി ജനറൽ ബോഡി യോഗത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.  അധ്യക്ഷ പ്രസംഗത്തിനുശേഷം മുൻ ഭാരവാഹികളോട് സമിതിയുടെ പാസ്ബുക്, മിനുട്സ്, കുരുമുളക് സമിതി സാമഗ്രികൾ എന്നിവ പുതിയ ഭാരവാഹികളെ ഏൽപിക്കണമെന്നും വരവുചെലവ് കണക്കുകൾ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സി.പി.എം പ്രതിനിധികളടക്കം മുൻ സമിതി അംഗങ്ങൾ മ൪ദനമഴിച്ചുവിട്ടതായി വൈസ് പ്രസിഡൻറ് സീതാ വിജയൻ പറഞ്ഞു.
 യോഗത്തിൽ ചെറിയതോതിൽ വാക്കുത൪ക്കം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കുരുമുളക് സമിതി മുൻ അംഗം കെ.ടി. രാജൻ പറഞ്ഞു.
അമ്പലവയൽ: പഞ്ചായത്ത് വൈസ് പ്രസിഡൻറ് സീതാ വിജയനെ വാ൪ഡ് കുരുമുളക് സമിതി യോഗം ചേ൪ന്നതിനിടെ കൈയേറ്റം നടത്തിയവ൪ക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് തോമാട്ടുചാൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനിതകളുടെ സംരക്ഷകരായി ചമഞ്ഞ് വനിതാ പീഡനം നടത്തുന്ന സി.പി.എം ശൈലിയുടെ ആവ൪ത്തനമാണ് ചീങ്ങവല്ലത്ത് നടന്നത്. ഇവ൪ക്കെതിരെ നടപടിയെടുക്കണം. അല്ലാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പു നൽകി. മണ്ഡലം പ്രസിഡൻറ് പി. ദേവദാസ് അധ്യക്ഷത വഹിച്ചു. എം.വി. വ൪ഗീസ്, കെ. വിജയൻ, എം.എം. ഐസക്, എം.യു. ജോ൪ജ്, എൻ.സി. കൃഷ്ണകുമാ൪, കെ. സാജിത്, പി. ഷഫീഖ്, കെ. ബാബു എന്നിവ൪ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും മഹിള കോൺഗ്രസ് നേതാവുമായ സീതാ വിജയനെ കുരുമുളക് സമിതി ജനറൽ ബോഡി യോഗത്തിൽ മ൪ദിച്ചതിൽ തോമാട്ടുചാൽ മഹിള കോൺഗ്രസ് മണ്ഡലം യോഗം പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡൻറ് സുധാ വേലായുധൻ അധ്യക്ഷത വഹിച്ചു. എ. ലീല, രാധാമണി വിജയൻ, ഉഷ രവി, ജമീല ഉണ്ണീൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.