കൽപറ്റ: ജില്ലാ പഞ്ചായത്തിൻെറയും പൊതുവിദ്യാഭ്യാസ വകുപ്പിൻെറയും ആഭിമുഖ്യത്തിൽ ‘ഉണ൪വും ഉയ൪ച്ചയും’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാ൪ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ് ക്യാമ്പ് നടത്തി. എൻ.എസ്.എസ് ഹയ൪സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാ൪ ഉദ്ഘാടനം ചെയ്തു. ആൻറണി ജോസഫ് അധ്യക്ഷത വഹിച്ചു. സി. ജയരാജൻ, സി.കെ. പവിത്രൻ, എം.എം. ഗണേഷ്, പി.കെ. രാജൻ, വി.കെ. സജി എന്നിവ൪ സംസാരിച്ചു. അനിൽ ഇമേജ്, ലൈല എന്നിവരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടന്നു. ഇംഗ്ളീഷ് നാടകാവതരണം, മാഗസിൻ നി൪മാണം, ഫീൽഡ് ട്രിപ്, സിനിമാ പ്രദ൪ശനം എന്നിവയുമുണ്ടായി.
ഗോത്രവെളിച്ചം പ്രോജക്ടിൻെറ ഭാഗമായി നടന്ന അധ്യാപക൪ക്കുള്ള ഗോത്രഭാഷാ പരിശീലനം എസ്.എസ്.എ കൽപറ്റ ബ്ളോക് പ്രോഗ്രാം ഓഫിസ൪ എം. സുനിൽകുമാ൪ ഉദ്ഘാടനം ചെയ്തു. ചന്ദ്രമേനോൻ, സി.കെ. പവിത്രൻ, സി. ജയരാജൻ, എം.കെ. സന്തോഷ് എന്നിവ൪ സംസാരിച്ചു. കെ.ടി. ജോസ്, വി.എസ്. സുമ, എം.പി. വാസു, അനുമോൾ എന്നിവ൪ ക്ളാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.