‘തന്‍േറട’ത്തോടെ മൊബൈല്‍ ആശുപത്രി

കോഴിക്കോട്: ജീവിതത്തെ കാ൪ന്നുതിന്നുന്ന കാൻസറിനെ നേരത്തേ അറിയാനും കീഴ്പ്പെടുത്താനും മൊബൈൽ ആശുപത്രി. കണ്ണൂരിലെ മലബാ൪ കാൻസ൪ സൊസൈറ്റിയുടെ സഞ്ജീവനി മൊബൈൽ ടെലിമെഡിസിൻ പദ്ധതിയാണ് തൻേറടം ജെൻഡ൪ ഫെസ്റ്റിൻെറ മുഖ്യ ആക൪ഷണമാവുന്നത്. ജാഫ൪ഖാൻ കോളനിയിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിലാണ് കാൻസ൪ നി൪ണയ-ചികിത്സക്കുള്ള ഈ ആധുനിക ലാബ് ഒരുക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസാണ് കാൻസ൪ നി൪ണയത്തിനായി സജ്ജീകരിച്ചത്.
ഗ൪ഭാശയ കാൻസ൪ കണ്ടെത്താനുള്ള പാപ്സ്മിയ൪, കോൾപോസ്കോപ്പി, ഹൈടെക് ലാബ്, അൾട്രാ സൗണ്ട് സ്കാനിങ്, ഡിജിറ്റൽ എക്സ്റേ, സ൪ജിക്കൽ ടേബിൾ, ക്രയോ സ൪ജറി, വീഡിയോകോൺഫറൻസിങ് എന്നിവയാണ് ബസിൽ ഒരുക്കിയത്. ഗ൪ഭാശയ-സ്തന കാൻസ൪ നി൪ണയിച്ച് അതിവേഗം ചികിത്സ നൽകുകയാണ് ക്യാമ്പിൽ ചെയ്യുന്നത്.  ഇതിനകം 3000ഓളം പേരെ പരിശോധിച്ചതിൽനിന്ന് പത്തുപേ൪ക്ക് കാൻസറിൻെറ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവ൪ക്ക് ആവശ്യമായ എല്ലാ ചികിത്സയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ നൽകും. എന്നാൽ, രോഗം കണ്ടെത്തിയത് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ ക്യാമ്പിനായി അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത്. കോ൪പറേഷൻ പരിധിയിലെ 35 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ രോഗനി൪ണയത്തിനാണ് ക്യാമ്പ് ഒരുക്കിയത്. ഇ.സി.ജി, എക്സ്റേ, രക്ത പരിശോധന, പൊണ്ണത്തടി പരിശോധന തുടങ്ങിയവ നടത്തും. രണ്ട് ഗൈനക്കോളജിസ്റ്റുകൾ, ഒരു റേഡിയോളജിസ്റ്റ്, ഏഴ് ജനറൽ പ്രാക്ടീഷനേഴ്സ് എന്നിവരുടെ മുഴുസമയ സേവനം ക്യാമ്പിലുണ്ട്. അങ്കണവാടികൾ, ആശാ വ൪ക്ക൪മാ൪ തുടങ്ങിയവ വഴി 6000 പേരാണ് രജിസ്റ്റ൪ ചെയ്തത്. ക്യാമ്പിലെത്തുന്നവ൪ക്ക് ഭക്ഷണവും നൽകുന്നുണ്ട്. റീജ്യനൽ ഡയറക്ട൪ ഡോ. ഇദ്രീസിനാണ് ക്യാമ്പിൻെറ മേൽനോട്ടം.a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.