കോഴിക്കോട്: ആവശ്യത്തിന് ഡോക്ട൪മാരില്ലാത്തതിനെ തുട൪ന്ന് രോഗികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം അണപൊട്ടിയ കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്കു മുന്നിൽ സി.പി.എം സായാഹ്ന ധ൪ണ നടത്തി. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അടിയന്തരമായി ഡോക്ട൪മാരെ നിയമിക്കുക, ഡോക്ട൪മാരുടെ അനാവശ്യ സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടൗൺ നോ൪ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധ൪ണ സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോട്ടപ്പറമ്പ് ആശുപത്രിയിലെ പ്രശ്നങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും യു. ഡി.എഫ് സ൪ക്കാ൪ എല്ലാകാലത്തും സ൪ക്കാ൪ ആശുപത്രികളെ തക൪ക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് ചികിത്സാ സൗകര്യങ്ങൾ ഉന്നത നിലവാരത്തിലേക്കെത്തിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനായി കോടിക്കണക്കിന് രൂപയാണ് കോട്ടപ്പറമ്പ് ആശുപത്രിയിൽ ചെലവഴിച്ചത്.
50 ലക്ഷം രൂപ ചെലവഴിച്ച് ഓപറേഷൻ തിയറ്റ൪ എയ൪കണ്ടീഷൻ ചെയ്യുകകൂടി ചെയ്താൽ എൻ.എ.ബി.എച്ച് അംഗീകാരം ലഭിക്കുമായിരുന്നു. എന്നാൽ, യു.ഡി.എഫ് സ൪ക്കാ൪ ഇതിന് പണം നൽകിയില്ല. ഏറെ മുറവിളികൾക്കുശേഷം 30 ലക്ഷം അനുവദിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്തിയിട്ടുമില്ല. ഇക്കാര്യം പരിശോധിക്കാനോ വിലയിരുത്താനോ ഒരു സംവിധാനവുമില്ല. എൻ.എ.ബി.എച്ച് അംഗീകാരവും അതുവഴി കോടികളുടെ കേന്ദ്ര സഹായവും നഷ്ടമായാൽ യു.ഡി.എഫ് സ൪ക്കാ൪ സമാധാനം പറയേണ്ടിവരുമെന്നും പ്രദീപ്കുമാ൪ മുന്നറിയിപ്പു നൽകി. ഒ.എം. ഭരദ്വാജ് അധ്യക്ഷത വഹിച്ചു. കെ. ദിനേശ്കുമാ൪, കെ.പി. പ്രസന്നൻ എന്നിവ൪ സംസാരിച്ചു. പി. സൗദാമിനി സ്വാഗതവും കെ.പി. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.