തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് എതിരെ തലസ്ഥാനത്തെ രണ്ടു പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റ൪ ചെയ്ത കേസുകൾ എഴുതിതളളാൻ ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതികൾ അനുമതി നൽകി. ഫോ൪ട്ട് സി.ഐ വി.സുരേഷ്കുമാ൪ സമ്മ൪പ്പിച്ച റിപോ൪ട്ട് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കെ.വിഷ്ണു അനുവദിച്ചെങ്കിലും തമ്പാനൂ൪ സി.ഐ ഷീൻ തറയിൽ സമ്മ൪പ്പിച്ച റിപോ൪ട്ട് പരിശോധനയ്ക്കായി മജിസ്ട്രേറ്റ് കെ.പി.സുനിൽ രാവിലെ മാറ്റിവെച്ചത് അഭ്യുഹങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഉച്ചയോട് കൂടി സ൪ക്കാ൪ അഭിഭാഷകരായ ബീന സതീഷ്, കെ.ബാലചന്ദ്രമേനോൻ എിവരോടൊപ്പം തമ്പാനൂ൪ സി.ഐയും എസ്.ഐയും മജിസ്ട്രേറ്റിന്റെചേംമ്പറിൽ എത്തി കേസ് അവസാനിപ്പിക്കാൻ സമ്മ൪പ്പിച്ച റിപോ൪ട്ട്് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുു. തുട൪ന്ന് കേസിന്റെരേഖകൾ വിളിച്ചുവരുത്തിയപ്പോൾ പൊതുതാത്പര്യ ഹ൪ജി സമ്മ൪പ്പിക്കാൻ ശ്രമം നടന്നെങ്കിലും മജിസ്ട്രേറ്റ് ഹ൪ജി വാങ്ങാൻ വിസമ്മതിച്ചതിന് ശേഷം കേസ് എഴുതിതളളാൻ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.