തിരികെയെത്തിയ തുമ്പമണ്‍ കൃഷി ഓഫിസര്‍ക്ക് ചുമതല ഏല്‍ക്കാനായില്ല

പന്തളം: ഡെപ്യൂട്ടേഷനിൽ പോയ തുമ്പമൺ കൃഷി ഓഫിസ൪ കെ. രാജേന്ദ്രപസാദ് തിരികെ എത്തിയെങ്കിലും ചുമതല ഏറ്റില്ല. ഡെപ്യൂട്ടേഷൻെറ ഉത്തരവ്  കൃഷി ജോയൻറ് ഡയറക്ട൪ പി.കെ. ചന്ദ്രൻ റദ്ദാക്കിയെങ്കിലും കെ. രാജേന്ദ്രപസാദ് മങ്കൊമ്പിൽ സിവിൽ സപൈ്ളയുടെ കീഴിൽ ജോലിയിൽ പ്രവേശിച്ചതിനാൽ തിരികെ കൃഷി ഓഫിസിൽ എത്താൻ അനുമതി ലഭിക്കാത്തതിനാലാണ്  ചുമതല ഏൽക്കാനാകാത്തത്.
കൃഷി ഓഫിസറെ മാറ്റിയതിൽ പ്രതിഷേധിച്ച്  തുമ്പമണ്ണിൽ സമരങ്ങളുടെ  വേലിയേറ്റമായിരുന്നു. തുമ്പമൺ പൗരസമിതി നടത്തിയ കൃഷി ഓഫിസ് ഉപരോധം നാലു ദിവസം പിന്നിട്ടിട്ടും പരിഹാരം കാണാഞ്ഞതിനാൽ വെള്ളിയാഴ്ച കൃഷി അസി. ഡയറക്ട൪ കാര്യാലയത്തിലേക്ക് ബഹുജന മാ൪ച്ച് സംഘടിപ്പിക്കുകയും സമരത്തിനൊടുവിൽ ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാനുള്ള  ഉത്തരവും ഇറക്കിയിരുന്നു.  ഇതിനെത്തുട൪ന്നാണ് സമരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ കൃഷി ഓഫിസിൻെറ ചുമതലയുണ്ടായിരുന്ന തോന്നല്ലൂ൪ കൃഷി ഓഫിസ൪ വിജി കെ. ജോൺ, ഡെപ്യൂട്ടി കൃഷി ഓഫിസ൪ റോയി മാത്യു, തുമ്പമൺ പഞ്ചായത്ത് ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗം ഷിൽവിൻ കോട്ടക്കകത്ത് കൃഷി ഓഫിസിൽ എത്തിയിരുന്നു. ഇതിനിടെ എത്തിയ കൃഷി ഓഫിസ൪ കെ. രാജേന്ദ്രപസാദ് ചുമതല ഏൽക്കാതെ മടങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.