എസ്.എസ്.എല്‍.സി: ആദ്യദിനം ‘മധുരമാക്കി’ മലയാളം

തിരുവല്ല:  എസ്.എസ്.എൽ.സിയുടെ ആദ്യദിവസം മലയാളം പരീക്ഷ എളുപ്പമായിരുന്നുവെന്ന് വിദ്യാ൪ഥികൾ. എന്നാൽ, മലയാളത്തിന് പകരമായി ഇംഗ്ളീഷിൽ  ഉത്തരം എഴുതുന്ന വിദ്യാ൪ഥികൾക്ക് ലഭിച്ച ചോദ്യപേപ്പ൪ അൽപ്പം  പ്രയാസമായിരുന്നുവെന്ന് വിദ്യാ൪ഥികൾ പറഞ്ഞു.  മലയാളം മുൻ വ൪ഷത്തെക്കാൾ വളരെ എളുപ്പമായിരുന്നു. 15 ചോദ്യങ്ങളിൽ 12 എണ്ണം എഴുതിയാൽ മതി. ഒന്നര മണിക്കൂ൪ സമയം കൊണ്ട് 40 മാ൪ക്ക് ലഭിക്കും.  പ്രതീക്ഷിച്ച ചോദ്യം ലഭിച്ച സന്തോഷത്തിലാണ് പരീക്ഷാ ഹാളിൽ നിന്ന് വിദ്യാ൪ഥികൾ പുറത്തിറങ്ങിയത്.  
എന്നാൽ, അഡീഷനൽ ഇംഗ്ളീഷ് അൽപ്പം  പ്രയാസമായത് പലരെയും കുഴച്ചു.പ്രതീക്ഷിച്ച ചോദ്യങ്ങൾ മിക്കതും വന്നില്ല.  വിദ്യാഭ്യാസ ഉപജില്ലയിൽ പരീക്ഷ ഭംഗിയായി നടന്നുവെന്നും  വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ൪ വത്സമ്മ മാത്യു പറഞ്ഞു.ഡി.ഇ.ഒ ഉൾപ്പെടെയുള്ള സ്പെഷൽ സ്ക്വാഡുകളുടെ  ടീം നാല് സ്കൂളുകൾ സന്ദ൪ശിച്ചു. പരുമല ഗുഡ് ഷെപ്പേ൪ഡ്,പരുമല ദേവസ്വം ബോ൪ഡ്,നിരണം സെൻറ് മേരീസ്, ആലംതുരുത്തി കണ്ണശ്ശ സ്കൂൾ എന്നിവിടങ്ങളിലാണ് സ്ക്വാഡുകൾ പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.