പി.ടി.എ മുന്നിട്ടിറങ്ങി; 16വിദ്യാര്‍ഥികളുടെ വീട്ടില്‍ വൈദ്യുതിയെത്തി

കോഴഞ്ചേരി: അധ്യാപക-രക്ഷാക൪തൃസമിതി മുന്നിട്ടിറങ്ങിയതോടെ കോഴഞ്ചേരി സെൻറ് തോമസ് ഹയ൪ സെക്കൻഡറി സ്കൂളിലെ വൈദ്യുതീകരിക്കാത്ത വിദ്യാ൪ഥികളുടെ വീടുകളിൽ വെളിച്ചമെത്തി. 1500ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 16 കുട്ടികളുടെ വീടുകളിൽ വൈദ്യുതി എത്തിയിരുന്നില്ല. എസ്.എസ.്എൽ.സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി.ടി.എയുടെ ശ്രമഫലമായി ഇവിടെ വൈദ്യുതി എത്തിച്ചു.
അധ്യാപിക ആനി പി. ശമുവേലിൻെറ നേതൃത്വത്തിൽ നടത്തിയ സ൪വേയെത്തുട൪ന്നാണ് 16 കുട്ടികളുടെ വീടുകളിൽ വൈദ്യുതി ഇല്ലെന്ന് കണ്ടെത്തിയത്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന തിരിച്ചറിവാണ് പി.ടി.എ ഫണ്ട് ശേഖരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചത്.
പി.ടി.എ പ്രസിഡൻറ് ബാബു തോമസ്, വൈസ് പ്രസിഡൻറ് എം.എ. ജോസഫ്, പ്രിൻസിപ്പൽ ജിജി ജോൺസ്, ഹെഡ്മിസ്ട്രസ് അച്ചാമ്മ തോമസ് എന്നിവ൪ പദ്ധതി പൂ൪ത്തിയാക്കാൻ  നേതൃത്വം നൽകി. സുമനസ്സുകളുടെ സഹായവും ലഭിച്ചു.
കോഴഞ്ചേരി പഞ്ചായത്തിലെ ചേക്കുളം തോളൂ൪ വീട്ടിൽ വൈദ്യുതീകരണ ചടങ്ങിൻെറ സ്വിച്ച് ഓൺ വൈസ് പ്രസിഡൻറ് എം.എ. ജോസഫ് നി൪വഹിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ എം. ടി. തോമസ്, എം.ടി. സന്തോഷ്, കെ.പി. അനിൽകുമാ൪, രതീഷ്, സേതു എന്നിവ൪ സംസാരിച്ചു. ഡി.ഡി അടച്ച് മണിക്കൂറുകൾക്കകമാണ് വീടിന് കണക്ഷൻ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.