ക്വാറി ലൈസന്‍സ്: ഏകജാലക ബോര്‍ഡ് രൂപവത്കരിക്കുന്നു

കോട്ടയം: പുതിയ ക്വാറികൾക്ക് ലൈസൻസ് നൽകാൻ ജില്ലയിൽ ഏകജാലക ബോ൪ഡ് രൂപവത്കരിക്കുമെന്ന് കലക്ട൪ മിനി ആൻറണി അറിയിച്ചു.
കലക്ട൪ ചെയ൪മാനും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജ൪ കൺവീനറുമായ സമിതിയിൽ പൊലീസ്,മൈനിങ് ആൻഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോ൪ഡ്, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ അംഗങ്ങളാകും.
വ്യവസായ വകുപ്പിൻെറ ജില്ലാ ഏകജാലക സമിതിയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ട൪. ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള നടപടികൾ യോഗം ച൪ച്ച ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജ൪ രമേശ് ഭാസ്ക൪, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാ൪, റവന്യൂഉദ്യോഗസ്ഥ൪,  തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.