വേദനകള്‍ മാറ്റിവെച്ച് ഷെഹിന്‍ പരീക്ഷക്കെത്തി

കൊട്ടിയം: വേദനകൾ ഉള്ളിലൊതുക്കി ഷെഹിൻ ഷാജി എന്ന 17കാരൻ പ്ളസ്ടു പരീക്ഷയെഴുതാനെത്തി. കൊല്ലം പള്ളിത്തോട്ടം തോപ്പ് പള്ളിക്ക് സമീപം സനു നിവാസിൽ ഷാജിയുടെയും സബിതയുടെയും മകൻ ഷെഹിൻഷാജി മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസിലാണ് പ്ളസ് ടു പരീക്ഷയെഴുതാനെത്തിയത്.
പരസഹായമില്ലാതെ നടക്കാനോ നിൽക്കാനോ കഴിയില്ലെങ്കിലും ഈ മിടുക്കൻ എഴുതുന്ന പരീക്ഷകളിലെല്ലാം ഒന്നാമനായാണ് വിജയിക്കുന്നത്. കാലിലും കഴുത്തിലുമായി 12 ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഷെഹിൻഷാജിക്ക്  കലക്ടറാകാനാണ് താൽപര്യം.
ഏഴാം ക്ളാസുവരെ സ്കൂളിൽപോയി പഠിച്ച ഷെഹിന് ചികിത്സകളെ തുട൪ന്ന് പിന്നീട് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പത്താം ക്ളാസിൽ പ്രൈവറ്റായി പരീക്ഷ എഴുതി ഉന്നത വിജയം നേടിയ ഷെഹിൻ പ്ളസ്ടുവിനും 90 ശതമാനം മാ൪ക്കോടെയാണ് പാസായത്. ഹൈദരാബാദിലെ നൈസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും മദ്രാസ് വെല്ലൂ൪ ആശുപത്രിയിലുമായാണ് ചികിത്സിച്ചത്. കാലിലാകെ കമ്പിയിട്ടിരിക്കുന്ന ഷെഹിൻ വാക്കിങ് സ്റ്റിക്കിൻെറ സഹായത്തോടെയാണ് നിൽക്കുന്നത്.
 മാതാവിൻെറ കൂട്ടുകാരിയുടെ മകളും ശ്രീനാരായണ പബ്ളിക് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാ൪ഥിനിയുമായ അക്ഷയാ സുരേഷാണ് ഷെഹിന് പരീക്ഷയെഴുതിക്കൊടുക്കുന്നത്. ഷെഹിൻ പറഞ്ഞുകൊടുക്കുന്ന ഉത്തരങ്ങൾ അക്ഷയ എഴുതിക്കൊടുക്കുകയാണ് ചെയ്യുന്നത്.
 ആദ്യദിവസം നടന്ന ഇംഗ്ളീഷ് പരീക്ഷയിൽ നന്നായി ഉത്തരങ്ങൾ എഴുതാൻ കഴിഞ്ഞതായി ഷെഹിൻ പറയുന്നു. ഷെഹിൻ നല്ലൊരു ക്രിക്കറ്റ് കമൻേററ്റ൪ കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.