ഇരവിപുരം: ബൈപാസ് റോഡിൽ നിയന്ത്രണംവിട്ട കാ൪ വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം റോഡരികിലെ ഡിവൈഡറുകൾ തക൪ത്ത് താഴ്ചയിലേക്ക് വീണു. അയത്തിൽ ബൈപാസ് റോഡിൽ അയത്തിൽ ജങ്ഷനും പാൽക്കുളങ്ങരക്കും ഇടയിൽ തിങ്കളാഴ്ച പുല൪ച്ചെ 5.30 ഓടെയായിരുന്നു സംഭവം. വഴിയാത്രക്കാരനായ മുള്ളുവിള സ്വദേശി വിനായകനെ (38) ഇടിച്ചുതെറിപ്പിച്ചശേഷമാണ് കാ൪ താഴ്ചയിലേക്ക് വീണത്. പരിക്കേറ്റയാളെ നാട്ടുകാ൪ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാ൪ ഡ്രൈവ൪ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.