കുണ്ടറ: പടപ്പക്കരയിലേക്കും കുമ്പളത്തേക്കും ആവശ്യത്തിന് കെ.എസ്.ആ൪.ടി.സി ബസ് സ൪വീസില്ലാത്തത് യാത്ര ദുരിതമാക്കുന്നു. കൊല്ലം, ഭരണിക്കാവ്, കരുനാഗപ്പള്ളി, ചവറ, പരവൂ൪, പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബസ് സ൪വീസുകൾ നിലച്ചിട്ട് വ൪ഷങ്ങളായി. സ്വകാര്യബസുകൾക്ക് പെ൪മിറ്റ് നൽകുന്നതിനെ എതി൪ക്കുന്ന കെ.എസ്.ആ൪.ടി.സി. യാത്രാക്ളേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
ജില്ലാ കമ്മിറ്റിയംഗം അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. മനുസോമൻ അധ്യക്ഷത വഹിച്ചു. ഉല്ലാസ്, അനൂപ്, രതീഷ്, മെഹറിൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.