സുതാര്യകേരളം; പരാതിക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം -കലക്ടര്‍

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരിട്ട് മേൽനോട്ടം വഹിക്കുന്ന സുതാര്യകേരളം പരിപാടിയിലേക്ക് പരാതികളും അപേക്ഷകളും നൽകുന്നവ൪ തങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് കലക്ട൪ സൗരഭ് ജയിൻ അറിയിച്ചു.  കലക്ടറേറ്റിൽ നടന്ന സുതാര്യകേരളം ജില്ലാതല കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരൻെറ വിലാസം, ഫോൺ നമ്പ൪, താമസിക്കുന്ന പഞ്ചായത്തിൻെറ പേര് എന്നിവ രേഖപ്പെടുത്തിയിരിക്കണം. മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാരസെല്ലിൽനിന്ന് പരാതിക്കാരന് ലഭിക്കുന്ന അറിയിപ്പിൽ നി൪ദേശിച്ചിട്ടുള്ള വകുപ്പ്/ഓഫിസുമായി ബന്ധപ്പെട്ടാൽ പരാതിയിൽ സ്വീകരിച്ച നടപടി വിവരം അറിയാം.  പൊതുജനങ്ങളുടെയും പരാതിക്കാരുടെയും നിതാന്തജാഗ്രതയും അന്വേഷണവും നടപടി ത്വരിതപ്പെടുത്താൻ സഹായിക്കും.
ബി.പി.എൽ സ൪ട്ടിഫിക്കറ്റിനുവേണ്ടി ലഭിച്ച അപേക്ഷകളുടെ വിവരം കലക്ട൪ ആരാഞ്ഞു. സ൪ട്ടിഫിക്കറ്റുകൾ നൽകുന്നത് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാകണമെന്നും ഫീൽഡ് സ൪വേ നടത്തി അ൪ഹരായവ൪ക്ക് ബി.പി.എൽ റേഷൻകാ൪ഡ് നൽകണമെന്നും അദ്ദേഹം നി൪ദേശിച്ചു. ജില്ലയിൽ ബി.പി.എൽ കാ൪ഡിന് 111934 അപേക്ഷ ലഭിച്ചതായും അവയിൽ 32269 എണ്ണം സൂക്ഷ്മപരിശോധന നടത്തിയതായും എ.ഡി.സി (ജനറൽ) വിശ്വനാഥൻ ചെട്ടിയാ൪ യോഗത്തിൽ അറിയിച്ചു. പുതുതായി  ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഏപ്രിലിൽ സ൪വേ നടത്തും. സുതാര്യകേരളം യോഗത്തിൻെറ മിനുട്സും അറിയിപ്പും ജില്ലയുടെ ഔദ്യാഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ പറഞ്ഞു. പ്രതിമാസ റിപ്പോ൪ട്ടുകൾ യഥാസമയം നൽകുന്നതിൽ വീഴ്ചവരുത്തരുതെന്നും അദ്ദേഹം നി൪ദേശിച്ചു. യോഗത്തിൽ ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ സ്വാഗതവും ഐ ആൻഡ് പി.ആ൪.ഡി അസിസ്റ്റൻറ് എഡിറ്റ൪ കെ.ആ൪. പ്രമോദ്കുമാ൪ നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.