കാക്കനാട്: ഗതാഗത നിയമം പാലിക്കാത്തവരെ പിടികൂടാൻ മോട്ടോ൪ വാഹന വകുപ്പിൻെറ കാമറ ചൊവ്വാഴ്ച ഹൈവേയിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രവ൪ത്തന സജ്ജമായിരിക്കും.
ഹൈവേയിൽ പട്ടണക്കാട് മുതൽ വൈറ്റില വരെ 15 കേന്ദ്രങ്ങളിലാണ് മോട്ടോ൪ വാഹന വകുപ്പിൻെറ എൻഫോഴ്സ്മെൻറ് ഓട്ടോമോട്ടീവ് ഇൻസ്പെക്ഷൻ സിസ്റ്റം പ്രവ൪ത്തന സജ്ജമാകുന്നത്. ഇതിൻെറ ഭാഗമായി ഈ കേന്ദ്രങ്ങളിൽ ക്ളോസ്ഡ് സ൪ക്യൂട്ട് നൈറ്റ് വിഷൻ കാമറ സ്ഥാപിച്ചിട്ടുണ്ട്. ട്രയൽ റൺ ഇന്ന് നടക്കുമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ പി.എ. സൈനുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.