ഡോക്ടര്‍ക്ക് സ്ഥലംമാറ്റം: കരുവേലിപ്പടിയില്‍ ഇന്ന് ഹര്‍ത്താല്‍

മട്ടാഞ്ചേരി: കരുവേലിപ്പടി സ൪ക്കാ൪ ആശുപത്രിയിലെ ഡോക്ട൪ ഷാജിയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കരുവേലിപ്പടിയിൽ ചൊവ്വാഴ്ച ഹ൪ത്താൽ ആചരിച്ച് കരിങ്കൊടി നാട്ടാൻ മഹാരാജാ പൗരസമിതി യോഗം തീരുമാനിച്ചു. ആശുപത്രിക്ക് മുന്നിൽ രാവിലെ 10ന് ജനകീയ ധ൪ണ നടത്തും.ജനകീയ ഡോക്ടറെ തിരികെ കൊണ്ടുവരിക. ആശുപത്രിയിലേ സെക്രട്ടറിയുടെയും സൂപ്രണ്ടിൻെറയും ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധ൪ണ ഡിവിഷൻ കൗൺസില൪ പി.എസ്. പ്രകാശൻ ഉദ്ഘാടനം ചെയ്യും. മഹാരാജാ പൗരസമിതി പ്രസിഡൻറ് മെയ്ജോ കെ. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.