അമ്മത്തൊട്ടിലില്‍ വീണ്ടും പെണ്‍കുഞ്ഞ്

പാലക്കാട്: ജില്ലാ ആശുപത്രിയോടനുബന്ധിച്ച ജില്ലാ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ആറ് മാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ലഭിച്ചു.
 ഞായറാഴ്ച വൈകീട്ട് 7.25 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എ. സുമയാണ് കുഞ്ഞിനെ കണ്ടത്.
വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമടങ്ങിയ ബാഗും ഉണ്ടായിരുന്നു.  കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു.  
സി.ഡബ്ള്യു.ഡി.സി സെക്രട്ടറി ഡോ. വിജയകുമാ൪, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി വിജയകുമാ൪, ചൈൽഡ് വെൽഫെയ൪ കമ്മിറ്റി ചെയ൪മാൻ വി.പി. കുര്യാക്കോസ്, സമിതി അംഗങ്ങളായ സിസ്റ്റ൪ ടെസിൻ, കെ. കൃഷ്ണകുമാ൪ എന്നിവരടങ്ങിയ സമിതി മലപ്പുറം ജില്ലയിലെ കോഡൂ൪ ശിശുപരിപാലന കേന്ദ്രത്തിലേക്ക് കുഞ്ഞിനെ തിങ്കളാഴ്ച കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.