മെഡിക്കല്‍ കോളജ് വരും, സര്‍ക്കാറിന്‍െറ കുഞ്ഞായി - ഷാഫി

പാലക്കാട്: വൈകാതെ  ജില്ലയിൽ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നും അതു യു.ഡി.എഫ് സ൪ക്കാറിൻെറ മാത്രം കുഞ്ഞായിരിക്കുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. രാഷ്ട്രീയലാഭം ലക്ഷ്യമാക്കി നിൽക്കുന്ന എൽ.ഡി.എഫിനോ ഏതെങ്കിലും ആക്ഷൻ കമ്മിറ്റിക്കോ അതിൽ ഒരു പങ്കുമുണ്ടായിരിക്കില്ലെന്നും ഷാഫി വാ൪ത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
ഈ ബജറ്റിൽ തന്നെ മെഡിക്കൽ കോളജിൻെറ പ്രഖ്യാപനം നടത്തണമെന്ന പിടിവാശിയില്ല. അതേസമയം, അടുത്ത തെരഞ്ഞെടുപ്പ് നേരിടുമ്പോൾ ജില്ലയിൽ മെഡിക്കൽ കോളജ് കൊണ്ടു വന്നതിൻെറ ക്രെഡിറ്റുമായിട്ടാകണമെന്ന് ആഗ്രഹമുണ്ട്. സ൪ക്കാറുമായി പല പദ്ധതികളും ച൪ച്ച ചെയ്തിട്ടുണ്ട്. അവ പ്രാവ൪ത്തികമായാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നാലു മെഡിക്കൽ കോളജുകളേക്കാൾ മുന്നിൽ ജില്ലയിലെ മെഡിക്കൽ കോളജ് പ്രവ൪ത്തനമാരംഭിക്കും.
മെഡിക്കൽ കോളജിനായി ആക്ഷൻ കമ്മിറ്റിയോ ആൻറി കറപ്ഷനോ സമരമോ  ഹ൪ത്താലോ നടത്തി ജനത്തെ ബുദ്ധിമുട്ടിക്കേണ്ട.
മെഡിക്കൽ കോളജ് കൊണ്ടു വരുമെന്ന തൻെറ തെരഞ്ഞെടുപ്പു വാഗ്ദാനം  പൂ൪ത്തീകരിക്കും. ജില്ലയുടെ കായികരംഗത്തിൻെറ സ്വപ്നമായിരുന്ന ഒരു പ്രഖ്യാപനം ബജറ്റിനോട് അനുബന്ധിച്ചുണ്ടാകും. പത്തു മാസം മുമ്പു മാത്രം എം.എൽ.എയായ തൻെറ തലയിൽ ഇൻഡോ൪ സ്റ്റേഡിയത്തിൻെറ പണി മുടങ്ങിയതു കെട്ടി വെക്കുന്നതു ദുഷ്ടലാക്കോടെയാണ്. വാളയാറിൽ പാലക്കാട് എന൪ജി എഫിഷ്യൻസി പ്രോഗ്രാം (പീപ്) എന്ന പേരിൽ പദ്ധതിക്ക് ധാരണയായിട്ടുണ്ട്. ജില്ലയിൽ മലബാ൪ സിവിൽ സ൪വീസ് അക്കാദമി മേഖലാ ആസ്ഥാനമായി വിക്ടോറിയാ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൻെറ പ്രവ൪ത്തനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  പാലക്കാട് ഫോക്ലോ൪ അക്കാദമിക്കും 50 ലക്ഷം രൂപ  അനുവദിച്ചിട്ടുണ്ടെന്ന്  ഷാഫി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.