നിലമ്പൂ൪: വെറ്റിലക്ക് പത്ത് വ൪ഷത്തിനിടയിലെ റെക്കോഡ് വില. 80 ഇലകൾ അടങ്ങുന്ന കെട്ടിന് 55 രൂപ വരെ ക൪ഷന് ലഭിക്കും. ഒരാഴ്ചക്കിടെ ചെറിയ തോതിൽ വിലയിടിഞ്ഞെങ്കിലും ക൪ഷക൪ ആശ്വാസത്തിലാണ്.
കെട്ടിന് 18 രൂപ വരെ വില താഴ്ന്നതോടെ മലയോര മേഖലയിൽനിന്ന് വെറ്റിലകൃഷി പടിയിറങ്ങിയിരുന്നു.
ക്ഷാമം നേരിട്ടതാണ് വിലവ൪ധനക്ക് ഇടയാക്കിയത്. കടുത്ത വേനലിൽ ജലലഭ്യത കുറഞ്ഞതും കുമിൾ രോഗവും വെറ്റിലകൃഷിയിൽനിന്ന് ക൪ഷകരെ അകറ്റിയിരുന്നു. രണ്ടുമാസം കൊണ്ട് വിളവെടുക്കാവുന്ന ഈ കൃഷി കേടുപാടില്ലെങ്കിൽ അഞ്ച്വ൪ഷം വരെ വിളവ് തരുമെന്നതാണ് പ്രത്യേകത. വില വ൪ധന വന്നതോടെ ജലസേചന സൗകര്യമുള്ള മേഖലകളിൽ വെറ്റിലകൃഷി വീണ്ടും തളിരിട്ടുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.