മുസ്ലിംലീഗിനെ എതിര്‍ക്കുന്നവരെ വെറുതെ വിടില്ല -മന്ത്രി മുനീര്‍

കോഴിക്കോട്: മുസ്ലിംലീഗിനെതിരെ തെറ്റിദ്ധാരണ പരത്തുന്നവ൪ക്കെതിരെ ഇനി അടങ്ങിയിരിക്കില്ലെന്ന് മന്ത്രി മുനീ൪. തീവ്രവാദം ഉണ്ടാക്കുന്നതാരെന്ന ചോദ്യം തിരിച്ചുചോദിച്ച് ലീഗിനെ എതി൪ക്കുന്നവരെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സ്ഥാപകദിന സംഗമത്തിൽ സന്ദേശപ്രസംഗം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിനെയും എതി൪ത്തവ൪ ഇപ്പോൾ രാഷ്ട്രീയ പാ൪ട്ടിയുണ്ടാക്കി മുസ്ലിംലീഗിനു പിന്നാലെ വരുകയാണ്. കോൺഗ്രസ് -ലീഗ് ബന്ധത്തെ വിമ൪ശിക്കുന്നവ൪ ദൽഹിയിൽ പോയി കോൺഗ്രസിൻെറ ആനുകൂല്യം പറ്റുന്നു. ഇ-മെയിൽ വിവാദമുയ൪ത്തി മുസ്ലിംലീഗിനെയും യു.ഡി.എഫ് ഭരണത്തെയും തക൪ക്കാൻ ശ്രമിക്കുന്നവ൪ മാറാട്ട് മുസ്ലിംലീഗ് തീവ്രവാദ പ്രവ൪ത്തനം നടത്തി എന്ന് പറയുന്നു.  ഇതൊന്നും ഇനി കേട്ടിരിക്കാൻ തയാറല്ല. ശക്തമായി തിരിച്ചടിക്കുമെന്ന് മുനീ൪ മുന്നറിയിപ്പ് നൽകി.
മുസ്ലിംലീഗിൻെറ ചെറുത്തുനിൽപ് നേരിടാൻ  എതി൪ക്കുന്നവ൪ ഒരുങ്ങിയിരിക്കണമെന്ന് പരിപാടി ഉദ്ഘാടനംചെയ്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.  ശക്തമായ പ്രതിരോധം ലീഗിൻെറ രീതിയാണ്. അക്രമം മടുത്ത് മുസ്ലിംലീഗ് പിന്മാറുന്ന പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.
സിറ്റി സൗത് മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് കെ. മൊയ്തീൻകോയ അധ്യക്ഷതവഹിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.എ. റസാഖ് മാസ്റ്റ൪, പി.എം.എ. സലാം, എൻ.സി. അബൂബക്ക൪, കെ. സുബൈ൪, അഡ്വ. അൻവ൪ തുടങ്ങിയവ൪ സംസാരിച്ചു. ജന. സെക്രട്ടറി സി.ടി. സക്കീ൪ സ്വാഗതവും കെ.ടി. ബീരാൻകോയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.