കേരളത്തില്‍ ഹൃദ്രോഗം കൂടുന്നതായി വിദഗ്ധര്‍

കോഴിക്കോട്: കേരളത്തിൽ ഹൃദ്രോഗം കൂടിവരുന്നുവെങ്കിലും ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കിയാൽ മരണനിരക്ക് കുറച്ചുകൊണ്ടുവരാനാകുമെന്ന്  വിദഗ്ധ൪. ഇന്ത്യൻ കോളജ് ഓഫ് കാ൪ഡിയോളജി കേരള ചാപ്റ്റ൪ വാ൪ഷിക സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധങ്ങളിലാണ് ഈ കാര്യം. രക്തസമ്മ൪ദം മരുന്ന് കൂടാതെ കത്തീട്രൽ ഉപയോഗിച്ച് കുറക്കാനുള്ള നൂതന ചികിത്സ ഉടൻ കേരളത്തിൽ ആരംഭിക്കാനാവും. ഈ ചികിത്സവഴി അമിതഭാരവും കുറക്കാനാവും. ‘രക്തസമ്മ൪ദവും നൂതന ചികിത്സയും’ എന്ന പ്രബന്ധം ഡോ. സുനിതയും രക്തക്കുഴൽ വികസനത്തെപ്പറ്റിയുള്ള പ്രബന്ധം ദൽഹിയിലെ ഡോ. എൻ.എൻ. കൃഷ്ണയും അവതരിപ്പിച്ചു.
ഡോക്ട൪മാരായ ശശിധരൻ, കുഞ്ഞാലി, പി.വി. ഹരിദാസ്, ജോൺസൺ ഫ്രാൻസിസ്, രാജീവ് മുരളീധരൻ, ജോ൪ജ് കോശി, ഗോവിന്ദൻ ഉണ്ണി, ജി. വിജയരാഘവൻ, എം.എൻ. കൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, സജി കറുത്തകുളം, എ.കെ. ഫൈസൽ, സി.ജി. ബാഹുലേയൻ, ജോസ് ചാക്കോ പെരിയപുരം, ഷീൻ കെ. നായ൪, ജി. റിജേഷ്, അഷ്റഫ്, നടരാജൻ, അജിത്, സി. രാജീവ് എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ കോളജ് ഓഫ് കാ൪ഡിയോളജി പ്രസിഡൻറ് ഡോ. പ്രതാപ്കുമാ൪ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. അശോകൻ, ഡോ. സുഗതൻ എന്നിവ൪ സംസാരിച്ചു. ഡോ. നന്ദകുമാ൪ സ്വാഗതവും ഡോ. മധു ശ്രീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഡോ. പി.കെ. അശോകൻ (പ്രസി.), ഡോ. മധു ശ്രീധരൻ (സെക്ര.), ഡോ. വി.വി. രാധാകൃഷ്ണൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.