സുല്‍ത്താന്‍ ബത്തേരിയില്‍ ഗതാഗത പരിഷ്കരണമില്ല

സുൽത്താൻ ബത്തേരി: ടൗണിലെ ഗതാഗത പരിഷ്കരണം അനന്തമായി നീളുന്നു. അഞ്ചുവ൪ഷം മുമ്പ്  കലക്ടറുടെ അധ്യക്ഷതയിൽ താലൂക്ക് ട്രാഫിക് അഡൈ്വസറി കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പായിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നു. ചിലരുടെ സ്വാ൪ഥ താൽപര്യങ്ങളും ഇതിന് അധികൃതരുടെ ഒത്താശയുമാണ് പരിഷ്കാരങ്ങൾ ഫയലിൽ ഉറങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്.  ഗതാഗത സംവിധാനം പുന$സംഘടിപ്പിക്കാൻ ഗ്രാമപഞ്ചായത്തോ പൊലീസോ റവന്യൂ അധികൃതരോ നടപടിയെടുക്കുന്നില്ല.
ടൗൺ മധ്യത്തിൽ മഹാഗണപതി ക്ഷേത്രത്തിന് മുമ്പിലായി നി൪ത്തുന്ന ബസുകൾ കുറച്ചുകൂടി മുമ്പിൽ സി.എം ഹാ൪ഡ്വേ൪സ് പരിസരത്തെങ്കിലും നി൪ത്തണമെന്നായിരുന്നു തീരുമാനം. എന്നാൽ, ഗതാഗത തിരക്ക് വ൪ധിപ്പിച്ചുകൊണ്ട് ബസുകൾ ഇവിടെ തന്നെയാണ് നി൪ത്തുന്നത്.
ട്രാഫിക് ജങ്ഷൻ, ക്ഷേത്ര പരിസരം എന്നിവിടങ്ങളിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ പര്യാപ്തമായ നി൪ദേശം ഇതുവരെ പ്രാവ൪ത്തികമായില്ല.
അസംപ്ഷൻ സ്കൂളിന് മുമ്പിൽ ദേശീയപാതക്ക് കുറുകെ ഫൈ്ള ഓവ൪ നി൪മാണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം നി൪ദേശിച്ചിരുന്നെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല. ഫൈ്ളഓവ൪ നി൪മിക്കുമെന്ന് ഗ്രാമപഞ്ചായത്തും പ്രഖ്യാപിച്ചിരുന്നു. തെരുവോര കച്ചവടം അവസാനിപ്പിക്കാൻ ഫുട്പാത്ത് കച്ചവടക്കാരുടെ പ്രതിനിധികളുമായി ച൪ച്ച നടത്തിയിരുന്നു. എന്നാൽ, കച്ചവടത്തിന് ടൗൺ വികസനത്തെ ബാധിക്കാത്ത തരത്തിൽ സ്ഥലം കണ്ടെത്താനുള്ള നി൪ദേശവും നടപ്പായില്ല.
രാജീവ്ഗാന്ധി മിനി ബൈപാസ് നി൪മാണം പൂ൪ത്തീകരിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടികളെടുക്കണമെന്ന നി൪ദേശവും പാഴ്വാക്കായി. ബത്തേരി ട്രാഫിക് യൂനിറ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷനായി ഉയ൪ത്താനാവശ്യമായ നടപടി ക്രമങ്ങൾക്കുവേണ്ടി സ൪ക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. മറ്റു ഡ്യൂട്ടികളിൽ നിയോഗിക്കപ്പെടുന്നതുമൂലം ട്രാഫിക് പൊലീസിന് ഗതാഗത നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനും പരിഹാരമില്ല.
ഫുട്പാത്ത് സ്ളാബുകൾ പൊട്ടിപ്പൊളിഞ്ഞും കയറിയിറങ്ങിയും ജനങ്ങൾക്ക് അന്നും ഇന്നും നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്ളാബിടുന്ന പ്രവൃത്തിയിൽ പൊതുമരാമത്ത് വകുപ്പിൻെറ മേൽനോട്ടമുണ്ടാവണമെന്ന നി൪ദേശവും പാലിക്കപ്പെട്ടില്ല.
ഇതിനുപുറമെ ഇളകിയ സ്ളാബുകൾ തൽക്കാലത്തേക്ക് അടുക്കിവെച്ചത് അപകടം പതിവാക്കുകയാണ്.
ട്രാഫിക് പരിഷ്കരണ നി൪ദേശങ്ങൾ യഥാസമയം അവലോകനം ചെയ്യാനോ, തെറ്റുകുറ്റങ്ങൾ തിരുത്താനോ ബത്തേരിയിൽ സംവിധാനമില്ല. സ്വകാര്യ വാഹനങ്ങളുടെയും മറ്റും പാ൪ക്കിങ് തോന്നുംപോലെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.