പടിഞ്ഞാറത്തറ: നരിപ്പാറ മലയിൽനിന്ന് കൂറ്റൻ കല്ലുകൾ ഉരുണ്ടുവന്നതിനെ തുട൪ന്ന് നാട്ടുകാ൪ ഭീതിയിലാണ്ടു. ഇവിടെ പ്രവ൪ത്തിക്കുന്ന അത്താണി കരിങ്കൽ ക്വാറിക്കെതിരെ നൂറുകണക്കിനാളുകൾ സംഘടിച്ചു. പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയാ ണ് രംഗം ശാന്തമാക്കിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. പടിഞ്ഞാറത്തറ ടൗണിൽനിന്ന് അഞ്ചുകിലോമീറ്റ൪ ദൂരെയാണ് നരിപ്പാറ മല. ഇവിടെ പ്രവ൪ത്തിക്കുന്ന ക്വാറിക്ക് പഞ്ചായത്ത് ലൈസൻസ് നൽകിയതിൽ പരക്കെ പ്രതിഷേധമുണ്ട്. കോളനി പരിസരത്താണ് കൂറ്റൻകല്ല് വന്നുനിന്നത്. റവന്യൂ അധികൃത൪ ക്വാറി നി൪ത്തിവെക്കാൻ നി൪ദേശിച്ചിട്ടുണ്ട്. സ൪വകക്ഷി യോഗം തിങ്കളാഴ്ച നടക്കും.
ഇതിനിടെ, ക്വാറിക്കെതിരെ പ്രക്ഷോഭം നടത്താൻ മുസ്ലിംലീഗ് രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.