തൃശൂ൪: 'ഈ നേട്ടം അവിശ്വസനീയമാണ്. അത്രക്ക് സന്തോഷമുണ്ടെനിക്ക്. ഇങ്ങനെയൊരു അവാ൪ഡ് പ്രതീക്ഷിച്ചേയില്ല'-പറയുന്നത് മല്ലിക. 'ബ്യാരി'യിലെ നാദിറയെ അവതരിപ്പിച്ചതിലൂടെ ദേശീയ ചലച്ചിത്ര അവാ൪ഡ് ജൂറിയുടെ പ്രത്യേക പരാമ൪ശത്തിന് അ൪ഹയായ മല്ലിക അടങ്ങാത്ത ആഹ്ലാദത്തിലാണ്. ബ്യാരി മികച്ച ചിത്രമാവുകയും മല്ലിക അഭിനയിച്ച 'ഇന്ത്യൻ റുപ്പി' മലയാളത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ സന്തോഷം ഇരട്ടിക്കുന്നു.
തൃശൂ൪ നടത്തറ സ്വദേശിയായ മല്ലികയെന്ന റീജ പി.ജി. സെന്ററിലെ അവസാന വ൪ഷ ബി.എ ലിറ്ററേച്ച൪ വിദ്യാ൪ഥിനി കൂടിയാണ്. പരേതനായ ജോൺസന്റെയും റീത്തയുടെയും നാല് മക്കളിൽ മൂന്നാമത്തെയാൾ. മാതാവ് റീത്തയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. മമ്മിയുടെ ജന്മദിനത്തിൽ ദേശീയ അംഗീകാരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് മല്ലിക പറഞ്ഞു.മംഗലാപുരം മുസ്ലിംകൾ സംസാരിക്കുന്ന ബ്യാരി ഭാഷയിലെ ആദ്യ ചിത്രത്തിലെ നായികയാണ് മല്ലിക. സാധാരണക്കാരിയായ മുസ്ലിം പെൺകുട്ടിയുടെ ജീവിതമാണ് 'ബ്യാരി' പറയുന്നത്. 'കൈ്ളമാക്സിൽ സ്വന്തം പിതാവിനെ നായിക നാദിറ തല്ലുന്ന രംഗമുണ്ട്. ആ രംഗം അഭിനയിക്കാൻ ഏറെ പ്രയാസപ്പെട്ടു. തന്നെ ജീവനു തുല്യം സ്നേഹിച്ച പപ്പയെ ആ സമയത്ത് ഓ൪മ വന്നു. പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കെ വീടിനടുത്ത് വാഹനാപകടത്തിലാണ് പപ്പ മരിച്ചത്- മല്ലിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.