മോഷണക്കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

പാരിപ്പള്ളി: മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളിൽ കറങ്ങി മാലപൊട്ടിക്കുന്നത് പതിവാക്കിയ മോഷ്ടാക്കളെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര മാമൂട് കല്ലുവിള വീട്ടിൽ മുരളീധരൻപിള്ളയുടെ മകൻ മുകേഷ് (23), പാരിപ്പള്ളി പാമ്പുറം ഇ.എസ്.ഐക്ക് സമീപം കോലായിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഗിരീഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
 ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമോഷണങ്ങൾ നടത്തിയ ഇവരുടെ പേരിൽ പലസ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിക്കുന്ന ബൈക്കുകൾ വിൽക്കുകയോ ഉപേക്ഷിച്ച് കടക്കുകയോ ആണ് ഇവരുടെ രീതി. ആവശ്യംവരുമ്പോൾ വീണ്ടും ബൈക്ക് മോഷ്ടിച്ചാണ് കവ൪ച്ചക്ക് പോവുക. പരവൂ൪ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.