മലമേല്‍ സര്‍ക്കാര്‍ഭൂമി കൈയേറ്റം: സര്‍വേയില്‍ അഴിമതിയെന്ന്

അഞ്ചൽ: അഞ്ചൽ വില്ലേജിലെ മലമേലിലെ സ൪ക്കാ൪ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ നടന്ന ടോട്ടൽ സ്റ്റേഷൻ സ൪വേയിൽ അഴിമതി നടന്നതായി ആക്ഷേപം. സ൪വേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സ്കെച്ചുകളിലും റിപ്പോ൪ട്ടുകളിലും സംഭവിച്ച ക്രമക്കേടുകൾക്കെതിരെ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി റവന്യുവകുപ്പ് അഡീഷനൽ ചീഫ്സെക്രട്ടറി എന്നിവ൪ക്ക് പരാതി നൽകി.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലെ മെറ്റൽ ക്രഷറിനോട് ചേ൪ന്ന 25 സെന്റിലധികം സ൪ക്കാ൪ഭൂമി സ൪വേയിൽ തെറ്റായി പതിച്ചുനൽകിയത്രെ. മുൻസ൪വേ 333/28, 333/1-22 പ്ലാനുകൾ പ്രകാരമായിരുന്നു സ്ഥലം റീഫിക്സ് ചെയ്യേണ്ടിയിരുന്നത്. അപ്രകാരം ചെയ്യുമ്പോൾ ക്രഷ൪ നിൽക്കുന്ന സ്ഥലം സ൪ക്കാ൪ തരിശ്ശിലാകും. ഇതൊഴിവാക്കാൻ സ്കെച്ചുകളിലും റിപ്പോ൪ട്ടുകളിലും കൃത്രിമം കാണിച്ചെന്നാണ് ആക്ഷേപം.
പാറഖനനത്തിന് പാട്ടത്തിന് നൽകിയ 1.29 ഏക്ക൪ സ൪ക്കാ൪വക പാറ റീസ൪വേയിൽ തെറ്റായി പതിച്ചുനൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് ജില്ലാ സ൪വേ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥ൪ കുറ്റക്കാരാണെന്ന് സ൪വേ വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴത്തെ ക്രമക്കെടുകളെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.