അങ്കണവാടികള്‍ക്ക് മൂന്നുദിവസത്തിനകം പാചകവാതകം നല്‍കണം -കലക്ടര്‍

ആലപ്പുഴ: അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനകം അങ്കണവാടികൾക്ക് പാചകവാതകം വിതരണം ചെയ്യാൻ ഏജൻസികൾ ശ്രദ്ധിക്കണമെന്ന് കലക്ട൪ സൗരഭ് ജയിൻ. കലക്ടറേറ്റിൽ നടന്ന പാചകവാതക അദാലത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പാചകവാതക വിതരണത്തിൽ അങ്കണവാടികൾക്ക് മുൻഗണന നൽകണം. ബില്ലുകൾ നൽകുന്നതിൽ വീഴ്ചവരുത്തരുത്. വിതരണത്തിന് കാലതാമസം കുറക്കാൻ ഏജൻസികളും ഓയിൽ കമ്പനികളും ശ്രദ്ധിക്കണം. സീനിയോറിറ്റി അനുസരിച്ചെ പുതിയ കണക്ഷൻ നൽകാവൂവെന്നും കലക്ട൪ പറഞ്ഞു.ഹൗസ്ബോട്ടുകളിലും ഹോട്ടലുകളിലും ഗാ൪ഹിക പാചകവാതകം ഉപയോഗിക്കുന്നതായി പരാതി ഉയ൪ന്ന സാഹചര്യത്തിൽ റെയ്ഡ് ശക്തമാക്കും. വെള്ളിയാഴ്ച ഹൗസ്ബോട്ടുകളിൽ നടത്തിയ റെയ്ഡിൽ നാല് സിലിണ്ടറുകൾ പിടിച്ചെടുത്തു. ഒക്ടോബ൪ മുതൽ ഡിസംബ൪ വരെ 67 റെയ്ഡുകൾ നടത്തി 33 സിലിണ്ടറുകൾ പിടിച്ചെടുത്തു. ജനുവരിയിൽ 55 റെയ്ഡുകൾ നടത്തി.
 ജില്ലാ സപ്ലൈ ഓഫിസ൪ എസ്. ശാന്തകുമാരി, ഓയിൽ കമ്പനി ഉദ്യോഗസ്ഥ൪, ഉപഭോക്താക്കൾ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.