തിരുവനന്തപുരം: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ ഹ൪ത്താൽ തുടങ്ങി.
രാവിലെ ആറുമുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹ൪ത്താൽ.
വിളപ്പിൽശാല മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയതിനെ തുട൪ന്ന് ഇവിടെ മാലിന്യപ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ കോ൪പ്പറേഷനും സംസ്ഥാന സ൪ക്കാരും ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹ൪ത്താൽ ന2ത്തുന്നതെന്ന് പാ൪ട്ടി വക്താക്കൾ അറിയിച്ചു.
കഴിഞ്ഞ അഞ്ചു ദിവസമായി നഗരത്തിലെ മാലിന്യനീക്കം പൂ൪ണമായി സ്തംഭിച്ചത് നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.